പെൺകുഞ്ഞ്..! നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്.

പെൺകുഞ്ഞ്..!

നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്.





ചിലർ പറഞ്ഞു: എനിക്ക് രോഗമായാൽ അവളാണ് (മകൾ) എന്റെ രോഗത്തെ കുറിച്ച് ചോദിക്കുകയുള്ളൂ. ആൺമക്കൾ എന്നോട് ചോദിക്കാറില്ല.

പെൺകുട്ടികളിൽ ഒരു പ്രത്യേക സൗമ്യതയും സ്നേഹവും പ്രകടമായി കാണാൻ കഴിയും. പെൺകുട്ടികൾ ഉള്ളവർക്ക് ഇക്കാര്യം വേഗം മനസ്സിലാകും.

യഅ്ഖൂബ് ബ്നു ബുഖ്താൻ പറയുന്നു: എനിക്ക് ഏഴ് പെൺകുട്ടികളുണ്ടായി. ഓരോ കുട്ടിയെയും പ്രസവിക്കുമ്പോൾ ഞാൻ ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ അരികിൽ ചെല്ലും. അദ്ദേഹം പറയും: ഹേ അബാ യൂസുഫ്! നബിമാർ പെണ്മക്കളുടെ പിതാക്കളായിരുന്നു! അദ്ദേഹത്തിന്റെ വാക്ക് എന്റെ സങ്കടം ഇല്ലാതാക്കുമായിരുന്നു.

അറബികൾ പറയാറുണ്ടായിരുന്നു: ആണ്മക്കൾ അനുഗ്രഹമാണ്. പെണ്മക്കൾ നന്മയും. അനുഗ്രഹങ്ങളുടെ കണക്കാണ് അല്ലാഹു ചോദിക്കുക. എന്നാൽ നന്മകൾക്ക് പ്രതിഫലമാണ് നാളെ ലഭിക്കുക.

പെൺകുഞ്ഞ് അലങ്കാരവും സൗഭാഗ്യവുമാണ്; അവളെ നല്ല രൂപത്തിൽ വളർത്തിയവർക്ക്…!

manzoor vty


Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??