Posts

Showing posts from April, 2018

ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ

Image
ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ 'സുഡാനി ഫ്രം നൈജീരിയ' കണ്ടു. മലപ്പുറത്തെ നന്മ വരിഞ്ഞൊഴുകുന്ന ഉമ്മമാരെയും ഫുട്ബോൾ ഭ്രാന്തന്മാരായ ചെക്കന്മാരെയും പള്ളനെറച്ച് കണ്ടു. ഇത്രമേൽ പൊതുമണ്ഡലത്തിന് സ്വീകാര്യമായ മലയാള സിനിമ സമീപകാലത്തുണ്ടായിട്ടില്ല. അരികുവത്കരിക്കപ്പെടുകയും വാർപ്പുമാതൃകകളിൽ കുടുക്കപ്പെടുകയും ചെയ്തിരുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ മറ്റൊരു വശം കാണിക്കാൻ ശ്രമം നടത്തിയ ഈ സിനിമ എന്തുകൊണ്ടായിരിക്കും ഇത്രയധികം സ്വീകാര്യമായിരിക്കുക? നിരൂപണശിങ്കങ്ങളുടെ ഖണ്ഡകാവ്യങ്ങൾ കൊണ്ട് കൊന്നു കൊലവിളിക്കപ്പെട്ട എത്രയോ സമീപകാല  സിനിമകളിൽ നിന്ന് എന്തു വ്യത്യാസമാണ് സുഡാനിക്കുള്ളത്? മുന്നോട്ടുവെക്കുന്ന പ്രമേയം തന്നെയാണ് സുഡാനിയെ വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മലപ്പുറം മാതൃക ആഘോഷമാക്കിയ ഈ സിനിമ മികച്ച കലാസൃഷ്ടി ആണെന്നതിൽ തർക്കമില്ല. പക്ഷേ, ഒരു സിനിമയെ വിലയിരുത്തുമ്പോൾ ആ സിനിമയുടെ അണിയറ പ്രവർത്തകരുടെ രാഷ്ട്രീയവും അവർ മുന്നോട്ടുവെക്കുന്ന മതവും അവരുടെ ആശയ പ്രപഞ്ചവും നിരൂപണത്തിന്റെ ഭാഗമാക്കേ

അയല്‍വാസിയുടെ കുടിവെള്ളക്കിണറില്‍ വിഷം കലക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍; കുടുക്കിയത്

Image
കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു... അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വിഷം കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സിസി ടിവിയില്‍ കുടുങ്ങി. കണ്ണൂര്‍ നീര്‍വേലി കുനിയില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണനാ (70)ണ് പൊലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയുമായ നീലഞ്ചേരി സുധാകരന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയ കുറ്റത്തിനാണ് ബാലകൃഷ്ണന്‍ പിടിയിലായത്. രാവിലെ കിണറിലെ വെള്ളത്തില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച അര്‍ധരാത്രി 2.10 ഓടെ ബാലകൃഷ്ണന്‍ വിഷം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷവും കരിഓയിലും പൊലീസ് കണ്ടെടുത്തു. പ്രതിയായ ബാലകൃഷ്ണന്‍ സിപിഐ എം നേതാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെ

പ്രിയ സുഹൃത്തുക്കളെ .. എന്നെ ദീർഘ കാലം ആയി അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ സംശയം ഉണ്ട് ..

Image
പ്രിയ സുഹൃത്തുക്കളെ .. എന്നെ ദീർഘ കാലം ആയി  അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ  സംശയം ഉണ്ട് .. വീടുകളുടെ  സൺ ഷെയ്ഡിനെ അതായത് വെയില് തടയാൻ സജീകരിച്ചിട്ടുള്ള പാളിയെ  കുറിച്ചുള്ളതാണ് അത് .. സൺ ഷെയ്ഡ്  ഇല്ലാത്ത വീടുകൾ കേരളത്തിൽ ഉണ്ടാവില്ല .. മഴ വെള്ളം ചുമരിലേക്കും ജനലിലേക്കും   ഒഴുകുന്നതിനെ തടയുക എന്നതാണ്  കേരളത്തിലെ  സൺ ഷെയ്‌ഡുകൾ  ചെയ്തു കൊണ്ടിരിക്കുന്ന വലിയ ധർമ്മം .. എന്നാൽ ഗൾഫിൽ അറബികളുടെ വീടുകൾക്ക് സൺ ഷെയ്ഡ്  വളരെ വിരളം ആയിട്ടേ കാണുന്നുള്ളൂ .. സൂര്യ പ്രകാശം തടയുന്നതിന് വേണ്ടി  നിർമിക്കുന്ന  ഈ ഭാഗം കൂടുതൽ സമയം സൂര്യൻ  കത്തി ജ്വലിക്കുന്ന അറേബ്യയിലെ വീടുകൾക്ക് ഇല്ല ..!!!! എന്ത് കൊണ്ട്.? എന്ത് കൊണ്ട്.? എന്ത് കൊണ്ട് .? ചോദ്യം പാളി പോയി എങ്കിൽ കൊല്ലരുത് പ്ലീസ്. ഞാൻ ഒരു പാവമാണ്...🙏 ഉറക്കം കിട്ടാത്തത് കൊണ്ട് ചോദിച്ചു പോയതാണ് ...

പെൺകുഞ്ഞ്..! നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്.

Image
പെൺകുഞ്ഞ്..! നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്. ചിലർ പറഞ്ഞു: എനിക്ക് രോഗമായാൽ അവളാണ് (മകൾ) എന്റെ രോഗത്തെ കുറിച്ച് ചോദിക്കുകയുള്ളൂ. ആൺമക്കൾ എന്നോട് ചോദിക്കാറില്ല. പെൺകുട്ടികളിൽ ഒരു പ്രത്യേക സൗമ്യതയും സ്നേഹവും പ്രകടമായി കാണാൻ കഴിയും. പെൺകുട്ടികൾ ഉള്ളവർക്ക് ഇക്കാര്യം വേഗം മനസ്സിലാകും. യഅ്ഖൂബ് ബ്നു ബുഖ്താൻ പറയുന്നു: എനിക്ക് ഏഴ് പെൺകുട്ടികളുണ്ടായി. ഓരോ കുട്ടിയെയും പ്രസവിക്കുമ്പോൾ ഞാൻ ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ അരികിൽ ചെല്ലും. അദ്ദേഹം പറയും: ഹേ അബാ യൂസുഫ്! നബിമാർ പെണ്മക്കളുടെ പിതാക്കളായിരുന്നു! അദ്ദേഹത്തിന്റെ വാക്ക് എന്റെ സങ്കടം ഇല്ലാതാക്കുമായിരുന്നു. അറബികൾ പറയാറുണ്ടായിരുന്നു: ആണ്മക്കൾ അനുഗ്രഹമാണ്. പെണ്മക്കൾ നന്മയും. അനുഗ്രഹങ്ങളുടെ കണക്കാണ് അല്ലാഹു ചോദിക്കുക. എന്നാൽ നന്മകൾക്ക് പ്രതിഫലമാണ് നാളെ ലഭിക്കുക. പെൺകുഞ്ഞ് അലങ്കാരവും സൗഭാഗ്യവുമാണ്; അവളെ നല്ല രൂപത്തിൽ വളർത്തിയവർക്ക്…! manzoor vty

അഭിമാനിക്കാൻ എല്ലാവർക്കും ഓരോ കാരണം ഉണ്ട്... ഞങ്ങൾക്ക് നീയും... Rahul V Raj #CSMianz #Santoshtrophy72 #Captain #Centerback #6thtimechampionsKerala

Image

.....✍🏼 ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം. വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ ആരാധകരുണ്ട്. മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനാ...

Image
.....✍🏼 ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം.  വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ  ആരാധകരുണ്ട്.  മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനായില്ല. മരണവേദനയിൽ ആരും ആശ്വാസം നൽകാൻ അടുത്തുണ്ടായില്ല! നാടൻ പാട്ടിനെ ജനകീയമാക്കിയ സിനിമാനടൻ കലാഭവൻ മണി. 100 കോടിയുടെ സ്വത്തുണ്ടെന്നു പറയപ്പെടുന്നു. ജീവിച്ചത് 44 വയസുവരെ മാത്രം. കരളില്ലാതായിട്ട് തിരിച്ചറിയാൻപോലും ആയിരം കോടിയിലെ ഒരു രൂപ കൊണ്ടുപോലും സാധിച്ചില്ല. സമ്പാദ്യം വിട്ട് പോയ്മറഞ്ഞു. ജയലളിത: പതിനായിരം കോടിയുടെ സ്വത്ത്. രണ്ട് മാസം ഐസിയുവിൽ കിടന്നത് ജീവനോടെയോ അല്ലാതെയോ എന്നറിയില്ല. പതിനായിരം കോടി സ്വത്തുണ്ടായിട്ടും രണ്ടു മാസം പുറംലോകം കാണാനോ ആരോടെങ്കിലും സംസാരിക്കാനോ ആശ്വാസ വാക്ക് കേട്ട് മരിക്കാനോ കഴിഞ്ഞില്ല. 📜📄📜പാഠമുണ്ടൊരു പാട് ഈ ജീവിത മരണങ്ങളിൽ. മരണത്തിന് ആരോടും ദയയില്ല. 🤗😢🤗എങ്ങനെ, എവിടെ, എപ്പോൾ എന്നില്ല. ഒന്നും കയ്യിൽ കരുതാൻ അനുവദിക്കില്ല. കരുതിയാലും പ്രയോജനം ചെയ്യില്ല. വന്നു വിളിക്കുമ്പോൾ ഒര

വാടാനപ്പള്ളിയുടെ അഭിമാന താരം രാഹുലിന് അഭിനധനങ്ങൾ💐💐💐

Image