അയല്‍വാസിയുടെ കുടിവെള്ളക്കിണറില്‍ വിഷം കലക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍; കുടുക്കിയത്


കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു...
ആർഎസ്എസ് കിണർ വിഷം

അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വിഷം കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സിസി ടിവിയില്‍ കുടുങ്ങി. കണ്ണൂര്‍ നീര്‍വേലി കുനിയില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണനാ (70)ണ് പൊലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയുമായ നീലഞ്ചേരി സുധാകരന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയ കുറ്റത്തിനാണ് ബാലകൃഷ്ണന്‍ പിടിയിലായത്.

രാവിലെ കിണറിലെ വെള്ളത്തില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച അര്‍ധരാത്രി 2.10 ഓടെ ബാലകൃഷ്ണന്‍ വിഷം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷവും കരിഓയിലും പൊലീസ് കണ്ടെടുത്തു. പ്രതിയായ ബാലകൃഷ്ണന്‍ സിപിഐ എം നേതാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. ആര്‍എസ്എസ് കേന്ദ്രമായ നീര്‍വേലി ശ്രീരാമകൃഷ്ണ ക്ഷേത്ര പരിസരത്ത് സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??