Posts

Showing posts from November, 2019

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

Image
മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്. വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ? പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടമ്പയാണെന്നതിന് ഒരു സംശയവും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭ

വെറുതെ ചര്‍‌ച്ച ചെയ്‌ത് വഷളാക്കരുത്, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നിനെ വച്ച്‌ പടം ചെയ്യുമെന്ന് രാജീവ് രവി

Image
ഷെയ്‌ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാജീവ് രവി രംഗത്ത്. കാര്യങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്‌ത് വഷളാക്കരുതെന്നും, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നെ വച്ച്‌ പടം ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. ഷെയ്‌ന്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആര്‍ട്ടിസ്‌റ്റാണ്. ആര്‍ക്കും അവനെ ഒതുക്കാനൊന്നും പറ്റില്ല. ഷെയ്‌ന് തന്റെ അസിസ്റ്റന്റ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ താന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കുമെന്നും, തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും ഷെയ്‌ന് ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോടായിരുന്നു രാജീവ് രവിയുടെ പ്രതികരണം. 'ഷെയ്‌നിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്. ആരും ഇതില്‍ പ്രതികരിക്കേണ്ട. താനെ പ്രശ്നം പരിഹരിക്കപ്പെട്ടോളും. സിനിമ അങ്ങനെ നിറുത്താനൊന്നും പറ്റില്ല. ചെയ്തല്ലേ പറ്റൂ. വെറുതെ അതു ചര്‍ച്ച ചെയ്തു വഷളാക്കി ആള്‍ക്കാരെ വാശി പിടിപ്പിക്കേണ്ട വിഷയമല്ല. ജനങ്ങളും മാധ്യമങ്ങളുംചേര്‍ന്ന് ചര്‍ച്ച ചെയ്തു വഷളാക്കേണ്ട യാതൊരു ആവശ്യമില്ല. ഇതു ഷെയ്നും സംവിധായകരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്‌നെ

മമ്മൂട്ടിയുടെ സൗന്ദര്യവും ചെറുപ്പവും അമ്പരപ്പിക്കുന്നതെന്ന് ലോക പ്രശസ്ത m വ്ലോഗ്ഗർ നിക്കോളായ് തിമോഷ്ചക്ക്

Image
നമ്മൾ ജീവിക്കുന്നത് എത്ര അത്ഭുതകരമായ ലോകമാണ്എന്നതിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി സ്കൂൾ അദ്ധ്യാപക ജോലി ഉപേക്ഷിച്ച ലോക പ്രശസ്ത വ്ലോഗർ നിക്കോളായ് തിമോഷ്ചക്ക് രണ്ട് മാസത്തോളമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്റെ യാത്ര തുടരുകയാണ്. ഇതുവരെ ഹവായ്, ബാലി, ഇറ്റലി, ശ്രീലങ്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ സഞ്ചരിച്ച നിക്കോളായ് മലയാളികളുടെ ആദിത്യ മര്യാദയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചത് എന്ന് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു. മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ നിത്യ വിസ്മയം മമ്മൂട്ടിയെ അറിയാമെന്ന് അദ്ദേഹം പറയുന്നു. ക്രോക്കോഡയിൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഇന്ദ്രസേനൻ കെ വിജയനുമായുള്ള സംഭാഷണത്തിൽ നിക്കോളായ്, മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി. ഈ പ്രായത്തിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്ന് അതിശയത്തോടെ ചോദിക്കുകയാണ് അദ്ദേഹം. നാൽപ്പത് വയസിനപ്പുറം മമ്മൂട്ടിക്ക്‌ പ്രായം തോന്നുകയില്ലെന്നും നിക്കോളായ് പറയുന്ന. അവതാരകൻ പഠിപ്പിച്ചുകൊടുക്കുന്ന വടക്കൻ വീരഗാഥയിലെ ‘നിത്യഹരിത’ ഡയലോഗുകളിൽ ഒന്നായ “ചന്തുവിനെ തോൽപ്പ

ആന്റി വെനം ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ

പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്. പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ…ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ…!! ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ? രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു. പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ? കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണ