Posts

Showing posts from July, 2021

പുത്തൻ ലാൻഡ്​ക്രൂസർ മറിച്ചുവിൽക്കരുതെന്ന്​ ഉടമകളോട്​ ടൊയോട്ട, ഇതാണ്​ കാരണം

Image
അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്​പോർട്​സ്​ ഹീറോകൾ മുതൽ ബിസിനസ്​ ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്​ക്രൂസർ എന്ന പേരി​ന്​ ആരാധകർ ഏറെയാണ്​. കൊളംബിയൻ അധോലോക രാജാവ്​ പാബ്ലോ എസ്​കോബാറി​െൻറ ഗ്യാരേജിൽ ഏറ്റവുംകൂടുതൽ ഉണ്ടായിരുന്നത്​ ലാൻക്രൂസറുകളായിരുന്നു. സഹാറയുടെ ഒാരങ്ങളിൽ കിടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും മഞ്ഞുമൂടിയ അലാസ്​കയിലും ഒരുപോലെ ജനപ്രിയമായ വാഹനമാണിത്​. അടുത്തിടെയാണ്​ പുതിയ ലാൻഡ്​ക്രൂസർ ടൊയോട്ട വിപണിയിലെത്തിച്ചത്​. പുറത്തുവരുന്ന വാർത്തകളനുസരിച്ച്​ ജപ്പാനിൽ ലാൻഡ്​ക്രൂസർ വാങ്ങുന്നവർക്ക്​ പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്​ ടൊയോട്ട. ​ഒരു വർഷത്തേക്ക്​ വാഹനം മറിച്ചുവിൽക്കരുതെന്നാണ്​ വാങ്ങാൻ വരുന്നവരോട്​ കമ്പനി പറയുന്നത്​. നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ്​ ലാൻഡ്​ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്​. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്​. ജപ്പാനിൽ നിന്ന്​ കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക്​ മറിച്ചുവിൽക്കുന്നത്​ പതിവാണ്​. ഇത്​ തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ്​ ടൊയോട്ട പുതിയ നിബന്ധനവ

27 വര്‍ഷത്തിനു ശേഷം ആമസോണിന് പുതിയ മേധാവി: ആരാണ് ആന്‍ഡി ജാസി?

Image
ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി എന്ന പദവിയില്‍ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് കഴിഞ്ഞ ദിവസാണ് സ്ഥാനമൊഴിഞ്ഞത്. പിന്നാലെ പുതിയ മേധാവി സ്ഥാനമേൽക്കുകയും ചെയ്തു. നേരത്തെ ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവര്‍ത്തിച്ച ആന്‍ഡി ജാസിയാണ് ഇനി ആമസോണിനെ നയിക്കുക. ജൂലൈ 5നാണ് ജാസി സ്ഥാനമേറ്റത്. ഈ ദിവസത്തിനു കമ്പനിയുടെ ചരിത്രത്തില്‍ ഒരു പ്രത്യേകത കൂടിയുണ്ട്- 1994ല്‍ ഇതേ ദിവസമാണ് ബെസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്. അതായത് ഏകദേശം 30 വര്‍ഷത്തോളം സ്വന്തം കമ്പനിയുടെ തലപ്പത്തിരുന്ന്, ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്വന്തമാക്കിയ ശേഷമാണ് ലോകത്തെ ഇന്നത്തെ ഏറ്റവും ധനികനായ ബെസോസ് സ്ഥാനമൊഴിയുന്നത്. ആ സ്ഥാനം അലങ്കരിക്കാനാണ് ആന്‍ഡി എത്തുന്നത്. ആമസോണിന്റെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മൊത്തം ചുമതല വഹിച്ചിരുന്ന ജെഫ് വില്‍ക്കെ ആയിരിക്കും ഈ പദവിയിലെത്തുക എന്നാണ് മുന്‍ വര്‍ഷങ്ങളില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുകയാണെന്ന് ജെഫ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതോടെ ആന്‍ഡിയുടെ ഊഴം വരികയായിരുന്നു. ∙ ആന്‍ഡിയെ പരിപൂര്‍ണ വിശ്വാസമെന്ന് ബെസോസ് ഏകദേശം താന്‍

ഒരേ ഒരു ചോദ്യം, തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി പിച്ചൈ; ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ ടാറ്റയും

Image
ഇന്ന് ലോകത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനത്തിരിക്കുന്ന, കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തികളിലൊരാളാണ് ഗൂഗിളിന്റെയും ആല്‍ഫബറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുമുള്ള നൂറുകണക്കിന് കോടി ജനങ്ങൾ കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രൊഡക്ടുകളാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. ഈ പ്രൊഡക്ടുകളാകട്ടെ അനുദിനമെന്ന വണ്ണം പുതുമകള്‍ കൊണ്ടുവരികയും ചെയ്യുന്നു. ഇതിന്റെയൊക്കെ മേല്‍നോട്ടം വഹിക്കുക, അവയ്‌ക്കൊപ്പം സ്വയം നിവീകരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും സാധാരണക്കാര്‍ക്ക് ചെയ്യാന്‍ അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. പിച്ചൈയുടെ ഉത്തരവാദിത്വങ്ങള്‍ അനവധിയാണ്. അദ്ദേഹത്തെ അദ്ദേഹമാക്കി മാറ്റുന്ന രഹസ്യച്ചേരുവകള്‍ എന്തെല്ലാമാണ്? അത്തരമൊരു വെളിപ്പെടുത്തലാണ് ഇങ്ക്.കോമിന്റെ ജസ്റ്റിന്‍ബാരിസ്‌മോയുമായുള്ള അഭിമുഖത്തില്‍ പിച്ചൈ നടത്തിയത്. തന്നോട് തന്നെ ആവര്‍ത്തിച്ചു ചോദിച്ചുപോരുന്ന ചോദ്യം താന്‍ പഠിച്ചെടുത്തത് ഗുരുക്കന്മാരില്‍ ഒരാളായ ബില്‍ ക്യാംപ്ബലില്‍ നിന്നാണെന്ന് പിച്ചൈ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചും, പിന്നീട് ബിസിനസ് കോച്ചുമായിരുന്നു അദ്ദേഹം. തങ്ങള്‍ കണ

മുൻകിട ബാങ്കുകളും ക്രിപ്റ്റോകറൻസികളിലേക്കോ?

Image
ക്രിപ്റ്റോകറൻസികളുടെ വ്യാപകമായ ആഗോള ഉപയോഗം ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഇവയെ വിനിമയ മാർഗമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോക്ചെയിൻ  സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനാണ് ബാങ്കുകൾ താൽപര്യപ്പെടുന്നത്. ദശലക്ഷ കണക്കിന് ഡോളർ ആസ്തിയുള്ള തങ്ങളുടെ ഉപഭോക്താക്കളെ നഷ്ട്ടപെടുത്താതിരിക്കുന്നതിനാണ്, ബാങ്കുകൾ ഇങ്ങനെ ക്രിപ്റ്റോകറൻസിയിലേയ്ക്കു തിരിയുന്നത്. ഉപഭോക്താക്കളുടെ ഡിജിറ്റൽ വാലറ്റുകൾക്കായി സ്മാർട്ട് ടോക്കണുകളും മറ്റും ബാങ്കുകൾ നൽകുന്നുണ്ട്. ജെ പി മോർഗൻ, ജെപിഎം കോയിൻ എന്ന പേരിൽ ബ്ലോക് ചെയിൻ  അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നുണ്ട്. സിറ്റി ബാങ്ക് ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്തു ക്രിപ്റ്റോ ഇടപാടുകൾ തുടങ്ങുവാൻ താല്പര്യപെടുന്നുണ്ട്. കുറഞ്ഞത് 2 മില്യൺ അമേരിക്കൻ ഡോളർആസ്തി തങ്ങളുടെ  ബാങ്കിലുള്ള ഉപഭോക്താക്കൾക്ക് മോർഗൻ സ്റ്റാൻലി ക്രിപ്റ്റോ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് 2018 മുതൽ തന്നെ ബ്ലോക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോ ഇടപാടുകൾ അനുവദിക്കുന