Posts

Showing posts from February, 2018

ലോകം ഉറങ്ങുകയാണോ അല്ല ഉറക്കം നടിക്കുകയാണ്...

Image
ലോകം ഉറങ്ങുകയാണോ അല്ല ഉറക്കം നടിക്കുകയാണ്... അതേ അവർ ചോര വാർന്നു മരിക്കുമ്പോഴും നാം ഉറക്കം നടിക്കുകയാണ്... #സിറിയ_തേങ്ങുന്നു.. കണ്ണില്ലാത്ത ക്രൂരത.. ലോകമെന്തെന്നറിയാത്ത ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ലാത്ത പിഞ്ചു മക്കൾ.. മുഖവും നെഞ്ചും പിളർന്ന് ചോരയാൽ വീണ് കിടക്കുന്ന കാഴ്ച്ച.. ചുടു ചോരയാൽ ചുവന്ന മൺ തരികൾ പോലും ശപിച്ചു പോകുന്ന ക്രൂരത.. സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് ... ക്രൂരതയുടെ പൈചാശിക ശക്തികളെ  പരാജയപെടുത്താനേ... റബ്ബേ...     Save syria

മോഡിയും മുങ്ങുമോ ?// മോഡി മുങ്ങില്ല ..

മോഡിയും മുങ്ങുമോ ?// മോഡി മുങ്ങില്ല .. എന്ന് പറയാൻ ഇതുവരെ ബിജെപി നേതാക്കൾക്ക് ആർക്കും കഴിഞ്ഞിട്ടില്ല  .അവരും സംശയത്തിലാണ് .പല രാജ്യങ്ങളിലും രാഷ്ട്രത്തലവന്മാർ പണവും സ്വർണവുമായി മുങ്ങിയിട്ടുണ്ട് .അത് പല ബിജെപി നേതാക്കളെയും അലട്ടുന്നുമുണ്ട് . നാല് വർഷത്തിനിടെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കോടിയുടെ തട്ടിപ്പു നടന്നു എന്നാണ് കണക്കാക്കുന്നത്  , എല്ലാം മോഡിയുടെ സുഹൃത്തുക്കൾ . ചിലർക്ക് ബാങ്ക്  ലോൺ എഴുതി തള്ളിയപ്പോൾ ചിലരെ വിദേശത്തു കടത്തി രക്ഷിച്ചു . അവസാനം ഇതാ വീണ്ടും 3700  കോടിയുടെ ബാങ്ക് തട്ടിപ്പിൽ മോഡിയുടെ ഉറ്റ സുഹൃത്ത് റോട്ടോമാക് പേന മുതലാളി വിക്രം കോത്താരി കടുത്ത സമ്മർദത്തിനൊടുവിൽ അറസ്റ്റിലായി .അഞ്ചു ബാങ്കുകളിലാണ് കോത്താരി തട്ടിപ്പു നടത്തിയത് .എല്ലാ ബാങ്കുകൾക്കും ബിജെപി നേതാക്കൾ ൽ നൽകുന്നതിന് നിർദേശം നൽകിയതിന് മൊബൈൽ രേഖകളും ഉണ്ട് . വിജയ് മല്യ 9 ,000 കൊടിയുമായി വിദേശത്തു മുങ്ങിയപ്പോൾ  മുകേഷ് അംബാനിക്ക്  20 , 000 കോടി ലോൺ എഴുതിത്തള്ളിക്കൊടുത്തു . ഗുജറാത്തിലെ വജ്ര വ്യാപാരി ജിതിൻ മെഹ്ത്ത 7000 കൊടിയുമായി മുങ്ങിയപ്പോൾ അദാനിക്ക്  1600 കോടി രൂപ എഴുതി തള്ളിക്കൊടുത്തു  .നീരവ് മോഡി 22 ,000 കോ

അംബാനി വിമാനമയച്ചിട്ടു കാര്യമില്ല. മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ  അഷ്‌റഫ് താമരശ്ശേരി തന്നെ വേണം

Image
അംബാനി വിമാനമയച്ചിട്ടു കാര്യമില്ല. മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ  അഷ്‌റഫ് താമരശ്ശേരി തന്നെ വേണം. =========== ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പോലീസ് നടപടികൾ കഴിഞ്ഞു വിട്ടുകിട്ടാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, അംബാനിയുടെ വിമാനം ചാർട്ടർ ചെയ്തു വന്നു- പക്ഷെ മൃതദേഹം കിട്ടിയത് ഇന്ന് മാത്രം. അതേറ്റു വാങ്ങിയതോ മലയാളികളുടെ സ്വന്തം അഷ്‌റഫ് താമരശ്ശേരിയും. എംബാമിങ് സെന്ററിൽ നിന്ന് അഷ്‌റഫ് താമരശേരിയുടെ കൈകളിലേക്കാണ് ദുബായ് പോലീസ് മൃതദേഹം കൈമാറിയത്. . അതെ, ലോകത്തെ മുഴുവൻ തന്റെ അഭിനയപ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു, ഒടുക്കം എല്ലാവരെയും കണ്ണീരിലാഴ്ത്തി ഞൊടിയിട കൊണ്ട് മണ്മറഞ്ഞ ശ്രീദേവിയുടെ  എംബാമിങ് സർട്ടിഫിക്കറ്റിൽ  എക്കാലവും ഇങ്ങനെ കാണാം - ഹാൻഡഡ്‌ ഓവർ ടു അഷ്‌റഫ്, അജ്‌മാൻ. എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒന്നും വേണ്ടാത്ത നൂറുകണക്കിന് സാധാരണ മനുഷ്യർക്ക് മരണശേഷവും തുണയായി അഷ്‌റഫ് താമരശ്ശേരിക്ക് ഇതും അതുപോലൊന്നു മാത്രം. മരിച്ചു കഴിഞ്ഞവരെ പോലും തരാം തിരിക്കുന്ന, തൂക്കി വിലയിടുന്ന സമ്പ്രദായത്തിൽ അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. പ്രതിഫലം ആഗ്രഹിക്കാത്ത  കർ