പഴുതാര (കലക്കുന്നൻ) വിഷം..

പഴുതാര (കലക്കുന്നൻ) വിഷം..

ഇപ്പോഴുള്ള നമ്മുടെ നാട്ടിലെ ഈ കാലാവസ്ഥയിൽ സാധാരണ ഒട്ടുമിക്കവാറും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് പഴുതാര

വീടിന്റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന പഴുതാര കുത്തിയാൽ നല്ല കടച്ചിലുണ്ടാവും. വളരെ ശക്തമായ കടച്ചിൽ അനുഭവപ്പെടുന്നു എന്നു മാത്രമല്ല അവിടെ നീര് വെക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു.

എന്നാൽ പഴയ കാലങ്ങളിൽ ഉള്ളവർ വീട്ടിൽ തന്നെ ഇതിന് പരിഹാരമാർഗ്ഗം കണ്ടിരുന്നു.

ചില നാട്ടുമരുന്നുകൾ അറിഞ്ഞിരുന്നാൽ അവ ഉപയോഗിക്കാം.

തുമ്പയുടെ ഇലയും മഞ്ഞളും അരച്ച് പുരട്ടുക.

തുളസി, പച്ചമഞ്ഞൾ ചേർത്തരച്ചു പുരട്ടുക.

പാണൽ ഇല അരച്ച് പുരട്ടുക.

പഴുതാരച്ചെടിയുടെ ഇല അരച്ച് പുരട്ടുക.

പഴുത്ത പ്ലാവില നല്ലെണ്ണയിൽ അരച്ച് പുരട്ടുക.

ഉങ്ങിന്റെ ഇലയും, കായവും ചേർത്ത് അരച്ച് പുരട്ടുക.

തുമ്പയില അരച്ച് ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്.

ഉണക്ക മഞ്ഞൾ നന്നായി ചൂടാക്കി ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി(കിഴി) കടിച്ച ഭാഗത്ത്‌ ചൂട് കൊള്ളുന്നത് നല്ലതാണ്.

പച്ച മഞ്ഞളിന്റെ നീരിൽ കായം പൊടിച്ചു ചേർത്ത് ചാലിച്ചു പുരട്ടുന്നതും വിഷം ശമിക്കാൻ ഗുണപ്രധമാണ്.

വിഷ പച്ചയില അരച്ചു പുരട്ടുന്നതും നല്ലതാണ്.

ഇങ്ങനെ നിരവധി പ്രയോഗങ്ങൾ പഴുതാര വിഷത്തിന് ചെയ്യുന്നു. ഇതിന് ചികിൽസ ചെയ്ത് മറ്റേണ്ടതാണ് മാറ്റി ഇല്ലാ എങ്കിൽ ഭാവിയിൽ രക്തശുദ്ധി കുറവ് പോലുള്ള രോഗങ്ങൾ വന്ന് ചേരാം.

(ഇത് ഒരു പൊതുജന അറിവിലേക്കായി മാത്രം നൽകുന്നു)

ഡി.വി.ഷൈൻ വൈദ്യർ,
ശ്രീ കായകൽപ്പം വൈദ്യശാല,
നിലമ്പൂർ, ചുങ്കത്തറ

Comments

Post a Comment

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??