സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..

അത്രത്തോളമുണ്ട് രാജ്യാന്തരങ്ങളില്‍ നമ്മുടെ കുരുമുളകിന്റെ സ്ഥാനം. കേരളത്തിന്‍റെ നാണ്യ വിളകളുടെ വിപണിയുടെ നെടുംതൂണായ കുരുമുളകിന് 'കറുത്ത പൊന്ന്' എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് ചേരുക ?
വിപണിയില്‍ എന്നും ചക്രവര്‍ത്തിയായ നമ്മുടെ കുരുമുളകിന്‍റെ ഒരു പുതിയ ഇനത്തെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ,





കേരളത്തില്‍ പരമ്പരാഗതമായ കൃഷിരീതിയില്‍ സാധാരണ കുരുമുളകുചെടികള്‍ ഒരു ഹെക്ട്ടരില്‍ നിന്നും ശരാശരി 400 കിലോഗ്രാം വിളവ്‌ തരുമ്പോള്‍ പെപ്പര്‍ തെക്കന്‍  തരുന്നത് 8600 കിലോഗ്രാം എന്ന അതിഭീമമായ വിളവാണ് എന്നതാന്‍ തെക്കന്‍ പെപ്പറിനെ ഒരു കാര്‍ഷിക അത്ഭുതമാക്കി മാറ്റുന്നത്.
അതായത് ഒരു ശരാശരി ടെറസ്സില്‍ കൃഷി ചെയ്‌താല്‍ പോലും വലിയ ഒരു വരുമാനം കര്‍ഷകന് നേടിക്കൊടുക്കന്ന ഒരു അപൂര്‍വ്വ കൃഷി. രാസവള പ്രയോഗമോ അമിതമായ പരിചരണമോ ഒന്നും വേണ്ട എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത.
തന്‍റെ പെപ്പര്‍ തെക്കനെക്കുറിച്ച് തോമസ്സ് തന്നെ വിശദീകരിക്കുന്ന വീഡിയോ താഴെ ചേര്‍ക്കുന്നു:-


സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..




നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിന് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം നേടിക്കൊടുത്തത് കുരുമുളകിന്റെ നാട് എന്ന ഖ്യാതിയാണ്. കേരളത്തില്‍ സുലഭമായി വളരുന്നതും തങ്ങളുടെ നാട്ടില്‍ പൊന്നിനേക്കാള്‍ വിലയുള്ളതും നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായതുമായ ഈ വിള തേടി വിദേശികളായ കച്ചവടക്കാര്‍ സമുദ്രങ്ങള്‍ താണ്ടി ഈ കൊച്ചുകേരളത്തില്‍ എത്തിയതും പിന്നീട് നാടിനെ തന്നെ തങ്ങളുടെ അധീനതയിലാക്കാന്‍ വൈദേശിക ശക്തികള്‍ക്ക് പ്രേരണയായതും മറ്റൊന്നല്ല എന്നത് ചരിത്രം.ഇടുക്കി മലയോരത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ്‌ പെപ്പര്‍ തെക്കന്‍  എന്ന അത്ഭുത കുരുമുകകിന്റെ ജനനം. ഇടുക്കി അഞ്ചുരുളി സ്വദേശിയായ തെക്കേത് വീട്ടില്‍ T T തോമസ്സ് എന്ന കര്‍ഷകനാണ് വിശ്വസിക്കാനാവാത്ത വിള നല്‍കുന്ന പെപ്പര്‍ തെക്കന്‍  എന്ന കുരുമുളക് ചെടി വികസിപ്പിച്ചെടുത്തത്. സാധാരണ കുരുമുളകിന്‍റെ പത്തിരട്ടിയിലധികം കായ്ഫലമുള്ള പെപ്പര്‍ തെക്കന്‍  ഇന്ന് രാജ്യത്തിന്‌ തന്നെ അഭിമാനമായി വളരുകയാണ് തോമസ്സിന്റെ തോട്ടത്തില്‍.സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??