*വിദ്യാലയങ്ങളിലെ അഴിഞ്ഞാട്ടം* *വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട് ?*


▄▄▄▄▄▄▄▄▄▄▄▄▄▄
അതിരുവിട്ട ആഘോഷങ്ങളും അതിന്റെ മറവിൽ നടക്കുന്ന അഴിഞ്ഞാട്ടവും ഇന്ന് ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. വീട്ടിലും വിദ്യാലയങ്ങളിലും സമൂഹത്തിലും നിയന്ത്രങ്ങൾ വരുത്തുന്നത് കടുത്ത അപരാധമായി ചിത്രീകരിക്കപ്പെടുന്നു.ആഘോഷങ്ങളുടെ മറവിൽ പലപ്പോഴും തന്നിഷ്ടങ്ങൾ പുറത്തെടുക്കാൻ പലരും പഴുതന്വേഷിക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഓണാഘോഷ വേളയിൽ വാഹനം ഇടിച്ച് കയറ്റി ഒരു പാവം പെൺകുട്ടിയെ വധിച്ച സാഹചര്യം വരെ നമ്മുടെ കേരളത്തിലുണ്ടായി.!! ഇനിയും അതാവർത്തിക്കാതിരിക്കാൻ ചെയ്യുന്ന കരുതലുകളെപ്പോലും വെല്ലുവിളിക്കുന്നവരെ പിൻതുണക്കുന്നവർ ആരായാലും ധാർമ്മിക ബോധമുള്ളവർ അവരെ വിലയിരുത്തും.

കോളേജ് അധികൃതരും, രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ പ്രവർത്തകരും, ബുദ്ധിജീവികളും, സുഹൃത്തുക്കളുമെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിച്ച് തന്നാലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് എങ്ങിനെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമാകാൻ സാധിക്കും....?! മതപണ്ഡിതന്മാർ എന്തുകൊണ്ട് അഴിഞ്ഞാട്ടത്തെ വിമർശിക്കുന്നു എന്നറിയാൻ  താഴെ ചേർത്ത ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിരുത്തി വായിക്കൂ....
🔽🔽🔽🔽🔽🔽🔽🔽🔽
❓ _ആൺകുട്ടികളുടെ പാതിവെട്ടിയ തലമുടി_
✅ഇബ്നു ഉമർ (റ)ൽ നിന്ന്: മുടി ക്രോപ്പ് ചെയ്യുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു.(ബു.മു.)
❓ _അരയിൽ നിന്ന് കീഴ്പോട്ട് ഇറങ്ങി അടിവസ്ത്രം പോലും പുറത്ത് കാണിക്കുന്ന പാന്റ്സ്._
✅നബി(സ) പറഞ്ഞു: 'മുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള ഭാഗം നഗ്നതയാകുന്നു.'
❓ _തലമുടിയിൽ കറുപ്പ് ചായം തേക്കൽ._
✅ " ജാബിർ(റ) വിൽ നിന്ന്: മക്കാഫത്ഹിൽ അബൂബക്കർ സിദ്ധീഖ് (റ)വിന്റെ പിതാവ് അബു ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. ത്തന്നേരം തന്റെ തലയും താടിയും വെള്ളവർണ്ണത്തിൽ സആമത്തിനോട് തുല്യമായിരുന്നു. റസൂൽ(സ) പറയുകയുണ്ടായി: നിങ്ങളതിന് ചായം കൊടുക്കൂ !പക്ഷെ, കറുപ്പ് ചായം നിങ്ങൾ വെടിയണം.
❓ _നിലത്ത് വലിച്ചിഴക്കുന്ന പാന്റ്സും മുണ്ടും._
✅നബി(സ) പറഞ്ഞു:
"മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതിവരെയാണ്. അതിനും നെരിയാണികൾക്കിടയിലും ആകുന്നതിൽ കുഴപ്പമില്ല. നെരിയാണികൾക്ക് താഴെ വരുന്നത് നരകത്തിലാണ്...."
❓ _പരസ്ത്രീക്ക് ഹസ്തദാനം._
✅ " നിങ്ങളിലൊരാളുടെ തലയിൽ ഒരു ഇരുമ്പിന്റെ സൂചി കൊണ്ട് കുത്തലാണ് അവന് തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നതിനെക്കാളും ഉത്തമമായത്.."
❓ _മാറിടം പുറത്ത് കാണിക്കുന്ന രീതിയിൽ ഷാൾ ചുറ്റൽ._
✅സത്യവിശ്വാസികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്ത് സൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായ തൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായ മാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ."
(ഖുർആൻ 24: 31)
❓ _മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ തലമുടി മുകളിലേക്ക് കെട്ടിവെച്ച് നടക്കൽ, ശരീരത്തിലേക്ക് ഒട്ടി നിൽക്കുന്ന ലെഗിൻസ് പോലുള്ളത് ധരിക്കൽ._
✅നബി (സ) പറഞ്ഞു:
"രണ്ട് വിഭാഗം ആളുകൾ നരകവാസികളാണ്.... (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക് ) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക് ) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകൾ ചാഞ്ഞാടുന്ന ഒട്ടകപൂഞ്ഞകൾ പോലെയാണ്..... " (ബുഖാരി)
"..... സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ വ്യാപകമാകലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അവർ വസ്ത്രം ധരിച്ചവരാണ്. നഗ്നരുമാണ്. "
❓ _ ബ്യൂട്ടി പാർലറുകളിൽ  പോയി മുടി കൂട്ടിച്ചേർക്കുക, പച്ചകുത്തുക, പുരികം പറിക്കുക, പല്ല് കൂർപ്പിക്കുക, സൃഷ്ടിപ്പിനെ മാറ്റിമറിക്കുക._
✅ നബി(സ) പറഞ്ഞു:
"മുടി ചേർക്കുന്നവളേയും ചേർക്കപ്പെടുന്നവളേയും പച്ചകുത്തുന്നവളേയും നബി(സ) ശപിച്ചിരിക്കുന്നു." (ബു.മു.)
"പച്ചകുത്തുന്നവരേയും അത് ആവശ്യപ്പെടുന്നവരേയും പുരികം പറിക്കുന്നവരേയും ഭംഗിക്കുവേണ്ടി പല്ല് കൂർപ്പിക്കുന്നവരേയും അല്ലാഹു വിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തുന്നവരേയും അല്ലാഹു ശപിക്കട്ടെ...." (ബു.മു.)
❓  _പുരുഷൻ സ്ത്രീകളെയും സത്രീകൾ പുരുഷന്മാരെയും വേഷത്തിൽ അനുകരിക്കൽ._
✅ നബി (സ) പറഞ്ഞു: "പെൺ കോലം ചമയുന്നവരേയും പുരുഷ വേഷം കെട്ടുന്നവളേയും റസൂൽ (സ) ശപിച്ചിരിക്കുന്നു.(ബുഖാരി)
❓ _അന്യ സ്ത്രീകളുമായി ഒറ്റക്കിരിക്കൽ_
✅ നബി(സ) പറഞ്ഞു:
"അടുത്ത കുടുംബക്കാരില്ലാതെ നിങ്ങളാരും അന്യ സ്ത്രീകളുമായി ഒറ്റപ്പെട്ടു പോകരുത്."(ബു.മു. )
❓  _ലൈംഗിക ചുവയുള്ള കാഴ്ചയും, കേൾവിയും, സംസാരവും._
✅ നബി(സ) പറഞ്ഞു:
''ആദം സന്തതിക്ക് വ്യഭിചാരത്തിൽ ഒരു പങ്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിസ്സംശയം അവനെ അത് പിടികൂടും. കണ്ണിന്റെ വ്യഭിചാരം നോട്ടവും, ചെവിയുടേത് കേൾക്കലും നാവിന്റെത് സംസാരിക്കലും കയ്യിന്റേത് പിടിക്കലും കാലിന്റേത് നടക്കലുമാകുന്നു. എന്നാൽ ഹൃദയത്തിലുദിക്കുന്ന കാര്യം ഗുഹ്യസ്ഥാനം നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യും." (ബു.മു. )
❓ _വഴിയിലിരുന്ന് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കൽ._
✅ "നിങ്ങൾ വഴിയിലിരിക്കുന്നത് സൂക്ഷിക്കണം. സ്വഹാബികൾ ചോദിച്ചു. ഞങ്ങൾക്കവിടെ സംസാരിച്ചിരിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. റസൂൽ (സ) പറഞ്ഞു: നിങ്ങൾക്കവിടെ ഇരുന്നേ കഴിയൂ എങ്കിൽ വഴികളുടെ അവകാശം നിങ്ങൾ നിറവേറ്റണം. അവർ ചോദിച്ചു. പ്രവാചകരേ...!വഴിയോടുള്ള ബാധ്യത എന്താണ്? അവിടുന്ന് പറഞ്ഞു: കണ്ണ് ചിമ്മലും അന്യരെ ശല്യപ്പെടുത്താതിരിക്കലും സലാം മടക്കലും നല്ലത് കൽപിക്കലും ചീത്ത നിരോധിക്കലുമാണവ.(ബു.മു. )
▄▄▄▄▄▄▄▄▄▄▄▄▄
Tk Ashraf

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??