Thursday, December 19, 2019

ഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു. ഇന്ന് അയാളുടെ വില നാം ശരിക്കും മനസിലാക്കുന്നു. ഡോക്ടർ മൻമോഹൻ സിങ് .


Facebook
Twitter
LINKEDINഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു? മൗനി ബാബയെന്നും വായ് തുറക്കാത്തവനെന്നും പറഞ്ഞു എല്ലാവരും അയാളെ കളിയാക്കി, അയാളുടെ ചോരക്ക് വേണ്ടി മുറവിളി കൂട്ടി, ക്രൂരമായി മനസാക്ഷി ഇല്ലാതെ ആക്രമിച്ചു. എതിർത്തൊന്നും പറയാതെ, ആരെയും കുറ്റപ്പെടുത്താതെ, അവകാശവാദങ്ങൾ ഉന്നയിക്കാതെ അയാൾ പടിയിറങ്ങി. കപട വാഗ്ദാനവും കള്ള പ്രചാരണവും നടത്തി അധികാരത്തിൽ വന്നവരെ കയ്യടിച്ച് ഇവിടുത്തെ ജനം വരവേറ്റു, യാതൊരു അടിസ്ഥാന യോഗ്യതയോ വികസന പദ്ധതികളോ ഇല്ലാതിരുന്ന അവരിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും കിട്ടിയില്ലയെന്ന് മാത്രമല്ല കയ്യിൽ ഉള്ളത് കൂടി നഷ്ടപ്പെട്ടു. ഇപ്പോഴാണ് ജനം തിരിച്ചറിയുന്നത്.

ആറ് വർഷങ്ങൾക്ക് മുൻപ് തങ്ങൾ ആക്രമിച്ച് ഇറക്കിവിട്ട ആ മനുഷ്യൻ്റെ വില. അതെ ഡോക്ടർ മൻമോഹൻ സിങ്, അയാൾ വർഗീയത പറഞ്ഞില്ല, ജാതിയും മതവും പറഞ്ഞില്ല, കപട വാഗ്ദാനങ്ങൾ നടത്തിയില്ല. ഒരു രാജ്യത്തെ എങ്ങനെ നയിക്കണം എന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു യോഗ്യത ഉണ്ടായിരുന്നു. ഇന്ന് നേരിടുന്നതിലും ഭീകരമായ സാമ്പത്തീക മാന്ദ്യം ഈ രാജ്യത്തെ പിടിച്ച് ഉലച്ചപ്പോഴും അമേരിക്കയടക്കമുള്ള സാമ്രാജിത്വ ശക്തികൾ ആ സാമ്പത്തീക മാന്ദ്യത്തിൽ അടി പതറിയപ്പോഴും ഇന്ത്യ ഒന്നും അറിഞ്ഞില്ല. കാരണം മൻമോഹൻ സിങ് എന്ന വ്യക്തിയുടെ ദീർഘ വീക്ഷണമായിരുന്നു. ഒരു ഭരണാധികാരിക്ക് വേണ്ടതിലും യോഗ്യതയും അനുഭവ പരിചയവും മൻമോഹൻ സിങ്ങിന് ഉണ്ടായിരുന്നു. ലോകപ്രശസ്ത സർവകലാശാലകളിൽ പഠിച്ച, പഠിപ്പിച്ച പരിജയം. ഇന്നത്തെ ലോക നേതാക്കന്മാരിൽ പലരും മൻമോഹൻ സിംഗിൻ്റെ ശിഷ്യന്മാർ ആയിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രിയും ആയിരുന്നു. കേന്ദ്ര സർക്കാരിലെ എല്ലാ തസ്തികകളിലും പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ച അനുഭവ പരിചയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ പത്രസമ്മേളനങ്ങൾ നടത്തി, ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞു. ഇന്ന് ഇങ്ങോട്ട് മാത്രം പ്രസ്താവനകൾ നടത്തുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഇന്ത്യൻ ഭരണാധികാരിക്ക് അദ്ദേഹത്തെ മാതൃക ആക്കാം.

അദ്ദേഹത്തിൻ്റെ അറിവും യോഗ്യതയും ദീർഘ വീക്ഷണവും അറിയണമെങ്കിൽ കേവലം രണ്ടു വർഷം പിന്നോട്ട് പോയാൽ മാത്രം മതി. ഇന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തീക പ്രതിസന്ധി രണ്ട് വർഷം മുന്നേ പ്രവചിച്ച ഒരേ ഒരു വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ പക്ഷഭേതമില്ലാതെ ഇന്ത്യയിലെ 90 ശതമാനം ആളുകളും കള്ള പണം ഇപ്പോൾ പിടിക്കും എന്ന് വിശ്വസിച്ച് നോട്ട് നിരോധനത്തെ സ്വാഗതം ചെയ്തപ്പോൾ മണ്ടത്തരമായ തീരുമാനം എന്ന് പറഞ്ഞു നോട്ട് നിരോധനത്തിൻ്റെ ഓരോ ദൂഷ്യവശങ്ങളും മൻമോഹൻ സിങ് വിവരിച്ചു നൽകി. പക്ഷെ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. കോട്ടിട്ട് കുളിക്കുന്നവൻ എന്ന് അദ്ദേഹത്തെ അന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദി പിന്നീട് മൻമോഹൻസിങ്ങിൻ്റെ അടുത്ത് തന്നെ ഉപദേശം സ്വീകരിക്കാൻ പോയി എന്നത് കാവ്യ നീതി. മൻമോഹൻ അന്ന് പ്രവചിച്ചത് ഇപ്പോൾ സംഭവിക്കുന്നു. രാജ്യത്തെ സർവ മേഖലകളും തകർന്നു, സാമ്പത്തീക വളർച്ച പിന്നോട്ട് പോയി. ജി എസ് ടി നടപ്പാക്കിയപ്പോൾ സംഭവിക്കാൻ പോകുന്ന തൊഴിലില്ലായ്മയുടെ വിശദ വിവരങ്ങളും മൻമോഹൻ സിങ് പ്രവചിച്ചിരുന്നു. ചെറുകിട വ്യാവസായിക സംരംഭങ്ങളുടെ തകർച്ചയും അദ്ദേഹം മുന്നിൽ കണ്ടു. അന്നും മൻമോഹനെ പുച്ഛിച്ച് തള്ളി ഇവിടുത്തെ ഭരണകൂടം. നാല് കോടി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും എന്ന് പറഞ്ഞു. സംഭവിച്ചതോ രണ്ട് കോടി ആളുകളുടെ ജോലി പോയി. ഇന്ന് ഈ രാജ്യം ശരിക്കും അനുഭവിക്കുന്നതും മൻമോഹൻ സിംഗിനെ പോലെയുള്ള ഒരു സാമ്പത്തീക വിദഗ്ധൻ്റെ കുറവ് തന്നെയാണ്. ആ കുറവ് ഒരു കുറവ് തന്നെയാണ്… നികത്താൻ കഴിയാത്ത കുറവ്….

Saturday, December 14, 2019

വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ കൊടുക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക


രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ കൊടുക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക

പൗരത്വബിൽ പാസ്സായ ഇരുട്ടു കനത്ത ഈ രാത്രിയിൽ ആ പഴയ പുസ്തകം ഒരിക്കൽ കൂടി മറിച്ചു നോക്കി.പ്രസംഗിക്കുമ്പോൾ ഒരു പാട് ഉദ്ധരിച്ച വിഷലിപ്തമായ വാക്യങ്ങൾ ഇത്രവേഗം അതിൽ നിന്ന് ഇഴഞ്ഞ് വന്ന് ഇന്ത്യൻ ജീവിതത്തെ ദംശിക്കുമെന്ന് കരുതിയിരുന്നില്ല. ചിത്രത്തിലുള്ളത് 1939 ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ പുസ്തകവും അതിലെ പേജ് 47 ഉം 48 ഉം. പുസ്തകത്തിന്റെ പേര് ‘ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവ്വചിക്കപ്പെടുന്നു.’ ഗോൾവാൾക്കർ അന്ന് നിർവ്വചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് ഈ രാത്രിയിലെ ഇരുളിൽ പാസ്സാക്കിയ പൗരത്വ നിയമം. മതനിരപേക്ഷ ഭരണഘടനയെ പിച്ചിച്ചീന്തി, മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്ന ഈ നിയമത്തിന്റെ വേര് ഗോൾവാൾക്കറുടെ ഈ പുസ്തകത്തിലാണ്.
പേജ് 47: അടിവരയിട്ടഭാഗം
“വൈദേശിക ഘടകങ്ങൾക്ക് മുന്നിൽ രണ്ട് വഴികളേയുള്ളൂ, ദേശീയ വംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്കാരം സ്വീകരിക്കുകയും ചെയ്യുക, അല്ലെങ്കിൽ ദേശീയ വംശത്തിന്റെ ദയയിൽ അവർ അനുവദിക്കുന്ന കാലത്തോളം ഇവിടെ കഴിയുകയും അവരുടെ ഔദാര്യത്തിൽ രാജ്യം വിടുകയും ചെയ്യുക.”

വിദേശ ഘടകങ്ങൾ എന്നാൽ മുസ്ലീം, കൃസ്ത്യൻ, കമ്യുണിസ്റ്റ്
അനുവദിച്ച സമയം കഴിഞ്ഞു എന്നതിന്റെ മണിമുഴക്കമാണ് ഈ നിയമം.

പേജ്47 ൽ തുടർന്നു പറയുന്നു.
” ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം, ഹിന്ദു വംശത്തേയും സംസ്കാരത്തേയും അതായത് ഹിന്ദു രാഷ്ട്രത്തേയും മഹത്വവൽക്കരിക്കുക എന്നതല്ലാതെ മറ്റൊരു ആശയവും വെച്ചു പൊറുപ്പിക്കരുത് എന്നു മാത്രമല്ല അവർ പ്രത്യേക അസ്തിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണ്ണമായും കീഴടങ്ങിയും ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേ ഷാവകാശത്തിനും അർഹതയില്ലാതെയും-പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം.”

ഗോൾവാൾക്കർ ഈ പറഞ്ഞതാണ് ഇന്ന് നിയമമായത്.രാജ്യത്തെ ആഴത്തിൽ വിഭജിക്കുകയാണ്. ഇപ്പോൾ അവർക്ക് അങ്ങിനെ ചെയ്തേ പറ്റൂ.കാരണം രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ലായ് 45 വർഷത്തെ ഉയർന്ന നിലയിൽ.ഉപഭോഗച്ചെലവ് നാൽപതു വർഷത്തിലാദ്യമായി താഴെ പോയി. രൂപ റെക്കോഡ് തകർച്ചയിലാണ്. കിട്ടാക്കടം റെക്കോഡ് വർദ്ധനയിലും. പെട്രോൾ-ഡീസൽ വില ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. കള്ള വാഗ്ദാനങ്ങളെല്ലാം പൊളിഞ്ഞു വീണിരിക്കുന്നു. ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ. രാജ്യത്തിന് തീ കൊടുക്കുക. ജനങ്ങളെ ഭിന്നിപ്പിക്കുക. ആ പുകപടലങ്ങൾക്കു പിന്നിൽ എല്ലാം മറയ്ക്കുക. രാജ്യത്തെയാകെ വിറ്റ് തുലക്കുക.1992 ഡിസ.6 ന് മതനിരപേക്ഷ ഇന്ത്യയുടെ അടിത്തറ പൊളിച്ചിട്ടതാണ്. ഇന്ന് 2019 ഡിസ.11 ന് ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസം നടത്തിയിരിക്കുന്നു. ഇനി പണി വേഗം പുരോഗമിക്കും.

മരിച്ചു പോയ പാകിസ്താനി കവയത്രി ഫഹ് മിദ റിയാസ് മൂന്നു വർഷം മുമ്പ് പറഞ്ഞത് എത്ര ശരി. “നിങ്ങൾ അതിവേഗം ഞങ്ങളെപ്പോലെയായിക്കൊണ്ടിരിക്കുകയാണ് ” പാകിസ്ഥാന നെപ്പോലെ ഇന്ത്യയെ മറ്റൊരു മത രാഷ്ട്രമാക്കാൻ അനുവദിക്കാതെ പൊരുതുക എന്ന പോംവഴി മാത്രമേയുള്ളൂ. ഗോൾവാൾക്കറുടേയും സവർക്കറുടേയും കുടില സ്വപ്നങ്ങളെ ചെറുക്കാനുള്ള പോരാട്ടം. അല്ലെങ്കിൽ നാസികാലത്തെ കുറിച്ചുള്ള ഏലീ വീസലിന്റെ ‘രാത്രി ‘ നോവൽ പോലെ ഇതുമൊരു നീണ്ട, തണുത്തു മരവിച്ച രാത്രിയുടെ തുടക്കമാവും.ചെറുത്തേ പറ്റൂ

Tuesday, December 10, 2019

പൗരത്വ ബിൽ : ഇതിൽ കൂടുതലെന്താണ്​പ്രതിപക്ഷം ചെയ്യേണ്ടത്​ ???????



വിരട്ടാൻ നോക്കിയ അമിത്​ ഷായുടെ മുഖത്ത്​ നോക്കി അങ്ങിനെയങ്ങ്​ പേടിപ്പിക്കാതെ എന്ന്​ തിരിച്ച്​ പറഞ്ഞ്​ പ്രതിപക്ഷം ഇരുത്തിയ ദിവസാമായിരുന്നു ഇന്ന്​. സ്​മൃതി ഇറാനിയെ ഇരുത്തേണ്ടിടത്ത്​ ഇരുത്തിയതിന്​  ഡീൻ കുര്യാക്കോസിനെയും ടി.എൻ പ്രതാപനെയും പുറത്താക്കാൻ അമിത്​ ഷാ തന്നെ എഴുന്നേറ്റ്​ നിന്നപ്പോൾ തന്നിഷ്​ടം നടപ്പാക്കാൻ പാർലമെൻറ്​ ആരുടെയും രാജ കൊട്ടാരമല്ല എന്ന്​ പറഞ്ഞ്​ ​ കോൺഗ്രസി​െൻറ സഭാ നേതാവ്​ അധിർ രഞ്​ജൻ ചൗധരിയാണ്​ പൗരത്വ ഭേദഗതി ബില്ലെടുക്കും മു​െമ്പ തുടങ്ങിയത്​. 

ലോക്​സഭയിലെത്തിയിട്ട്​ കേവലം ആറ്​ മാസം മാത്രമായ അമിത്​ ഷാക്ക്​ എങ്ങിനെ ചട്ടമറിയുമെന്ന്​ ചോദിച്ച് തൃണമൂൽ കോൺഗ്രസി​െൻറ സൗഗത റോയിയാണ്​ അമിത്​ ഷാക്ക്​ അടുത്ത കൊട്ട്​ കൊടുത്തത്​

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയാൽ അമിത്​ ഷായുടെ പേര്​ ചരിത്രത്തിൽ ഹിറ്റ്​ലർക്കൊപ്പമാകുമെന്ന്​  അസദുദ്ദീൻ ഉവൈസിയും കൊടുത്തു ഒന്ന്​. 

പ്രതിപക്ഷ നേതാവ്​ സംസാരിക്കുന്നതിനിടയിൽ ചട്ടം പാലിക്കാതെ എഴുന്നേറ്റ്​ ബഹളം വെച്ച  അമിത്​ ഷ​ായെ കല്യാൺ ബാനർജിയും മവ മൊയ്​ത്രയും ഡാനിഷ്​ അലിയും ​ബാലുവുമൊക്കെ ചേർന്ന്​ ഒച്ചവെച്ച്​ തന്നെ ഇരുത്തി. അമിത്​ ഷായെ ഇര​ുത്തിയതിന്​ പ്രതിപക്ഷത്തിന്​ നേരെ തിരിഞ്ഞ കേന്ദ്ര മന്ത്രി രാം ദാസ്​ അത്താവാ​െലയെയും ‘‘ഇരിയെടാ, ഇരിയെടാ’’ എന്ന് ആവർത്തിച്ച്​ കല്യാൺ ബാനർജി ഇരുത്തി. ​ 

പൗരത്വ ഭേദഗതി ബില്ലിന്​ ഷാ പറഞ്ഞ നുണകളും അവതരിപ്പിക്കുന്നതിന്​ മു​െമ്പ പ്രതിപക്ഷം​ പൊളിച്ചു. പാക്കധീന കശ്​മീർ ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ അതി​െൻറ അതിര്​ ഇന്ത്യയുടെ അതിരാകുമെന്നായിരുന്നു അഫ്​ഗാനിസ്​ഥാനെ ചേർത്തതിന്​ ഷാ പറഞ്ഞ ന്യയീകരണം. എങ്കിൽ ആ പാക്കധീന കശ്​മീരിലുള്ളവർക്ക്​ ഇന്ത്യൻ പൗരത്വം കൊടുക്കാത്തതെന്തേ എന്ന്​ ഉവൈസി ചോദിച്ചപ്പോൾ അമിത്​ ഷാക്ക്​ ഉത്തരം മുട്ടി.

പാകിസ്​ഥാനിൽ മുസ്​ലിംകൾക്കെതിരെ പീഡനം നടക്കാത്തത്​ കൊണ്ടാണ്​ അവർക്ക്​ അഭയം നൽകാത്തത്​ എന്ന്​ പറഞ്ഞപ്പോൾ അങ്ങേക്ക്​ പിറകിലിരികുന്ന വിദേശ മന്ത്രി ജയശങ്കർ അന്താരാഷ്​​്ട്ര വേദികളിൽ പോയി പാകിസ്​ഥാനിലെ ശിയാക്കളും അഹ്​മദിയാക്കള​ും പീഡനം അനുഭവിക്കുന്നതായി പറയുന്നത്​ വെറുതെയ​ാ​േണാ എന്ന്​ അധിർ രഞ്​ജൻ ചോദിച്ചപ്പോൾ അമിത്​ ഷാ മാത്രമല്ല, ജയശങ്കറും പരുങ്ങി.

ഭരണപക്ഷത്തിന്​ മൃഗീയ ഭൂരിപക്ഷമുള്ള ലോക്​സഭയിൽ ഇതിൽ കൂടുതലെന്താണ്​ ഇനി പ്രതിപക്ഷം ചെയ്യേണ്ടത്​?
-              ഹസനുൽ ബന്ന

Thursday, December 5, 2019

സിനിമകളുടെ തകര്‍ച്ച താങ്ങാനാവാതെ ഞാന്‍ ഔട്ടായിപ്പോയേ..എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് മമ്മൂട്ടി പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവെച്ച് ഗായത്രി അശോക്

തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്ന് പരസ്യകലാകാരന്‍ ഗായത്രി അശോക്. സഫാരി ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. .’ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തു കൊണ്ടിരുന്നത്. ഓണത്തിന് വരുന്ന പടങ്ങളടക്കം. അന്നത്തെ ആയിരം കണ്ണുകള്‍, ന്യായവിധി, സായം സന്ധ്യ, കഥയ്ക്കു പിന്നില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഒന്നു മുതല്‍ പൂജ്യം വരം, രാജാവിന്റെ മകന്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ വരെ 21 സിനിമകള്‍ ഒരേ സമയം വര്‍ക്ക് ചെയ്യുകയാണ്. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരുവത്തില്‍ വര്‍ക്ക് ചെയ്യ്തുകൊണ്ടിക്കുന്ന ഒരു കാലഘട്ടം.

അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്നു പറഞ്ഞാല്‍ അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍, നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, പോലുള്ള പടങ്ങള്‍ നല്ല സക്‌സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍, ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്. മമ്മൂട്ടി ഹോട്ടലിലൊക്കെ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ, ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്, ഞാന്‍ ഒട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു, ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധൈര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എന്നെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു, അദ്ദേഹം വ്യക്തമാക്കി.

മരിക്കുന്നതിന് മുന്‍പുള്ള യാത്രയിൽ മോനിഷ സംസാരിച്ചത്; വെളിപ്പെടുത്തലുമായി വിനീത്

മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത മഞ്ഞൾ പ്രസാദമാണ് മോനിഷ. മലയാളത്തിലെ ക്ളാസിക്കുകളായ നഖക്ഷതങ്ങള്‍,​ഋതുഭേതം,​കനകാംബരങ്ങൾ,​കമലദളം,​ചമ്പക്കുളം തച്ചൻ എന്നീ സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ച താരമാണ് നടനും നർത്തകനുമായ വീനിത്.

നടി മോനിഷ വാഹനാപകടത്തിൽ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തമ്മിൽ കണ്ട് സംസാരിച്ചിരുന്നതായി വിനീത് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഏത് സമയവും വളരെ കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു.

ആ സമയം ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കേരളത്തിൽ കോഴിക്കോടാണ് മോനിഷയുടെ നാട്.ഞങ്ങൾ തമ്മിൽ മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു.

ആ ദിവസം ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലെെൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വഴിയിൽ ബംഗ്ലൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. അന്നത്തെ ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. കേരളത്തിലേക്ക് ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.

ഇവിടെ ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. ആ സമയം തിയേറ്ററുകളിൽ ചമ്പക്കുളം തച്ചൻ സൂപ്പർ ഹിറ്റാ‌യി ഓടുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. വാഷ്‌ട്രമായി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. ഇപ്പോഴും മോനിഷയുടെ ഓർമകൾക്ക് 27 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല”-വിനീത് പറയുന്നു.

ജനപ്രിയ പദ്ധതികൾ എല്ലാം നടപ്പിലാക്കി ഭരണകൂടങ്ങളെ അമ്പരപ്പിച്ച് കെജരിവാൾ


രു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാറിനെ ഇനി ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണ്ടുപഠിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജരിവാള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ മൂക്കിന് താഴെ വീണ്ടും കെജരിവാള്‍ അധികാരം പിടിച്ചാലും ഇനി അത്ഭുതപ്പെടേണ്ടതില്ല.കാരണം അത്രയ്ക്കും ജനോപകാര പ്രദമായ നടപടികള്‍ കെജരിവാള്‍ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞ് മുറുക്കിയിട്ടും മാറ്റം ഡല്‍ഹിക്ക് സാധ്യമാക്കിയത് കെജരിവാളിന്റെ ചങ്കുറപ്പ് ഒന്നു കൊണ്ട് മാത്രമാണ്. പാര്‍ട്ടി എം.എല്‍.എമാരെ അടക്കം ബി.ജെ.പി അടര്‍ത്തിമാറ്റിയിട്ടും കുലുങ്ങാതെയായിരുന്നു കെജരിവാള്‍ മാജിക്ക്.

ഏറ്റവും ഒടുവിലായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ബസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സര്‍ക്കാര്‍ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും.ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡല്‍ഹി സര്‍ക്കാറാണ് ട്രാന്‍സ്പോര്‍ട്ടേഴ്സിന് പിന്നീട് പണം നല്‍കുക.

3700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റു ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം.

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാര്‍ഷലുകളെയും കെജരിവാള്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജരിവാള്‍ സര്‍ക്കാര്‍ കയ്യടി നേടിയിട്ടുണ്ട്.

വൈദ്യതി സൗജന്യമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയും പൊതു സമൂഹത്തില്‍ വലിയ ചലനം ഉണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യതി സൗജന്യമായി നല്‍കുന്നത്.201 മുതല്‍ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കാകട്ടെ പകുതിനിരക്ക് മാത്രം നല്‍കിയാല്‍ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്സിഡിയാണ്.

ഓഗസ്റ്റ് ഒന്നുമുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വേനല്‍ക്കാലത്ത് 35 ശതമാനം ഉപഭോക്താക്കള്‍ക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകള്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലും സൗജന്യ വൈദ്യുതിയാണ് കെജരിവാള്‍ സര്‍ക്കാര്‍ നല്‍കുന്നത്. ‘മുഖ്യമന്ത്രി കിരായേദാര്‍ ബിജ്‌ലി മീറ്റര്‍ യോജന’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍, വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയാണ് സൗജന്യമായി നല്‍കി വരുന്നത്.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ നല്‍കുന്നതാണ് പുതിയ ഈ പദ്ധതി. വാടക കരാറിന്റെ കോപ്പി മാത്രമാണ് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ ലഭിക്കാന്‍ ആവശ്യമായി വരുന്ന രേഖ. മൂവായിരം രൂപ മുന്‍കൂര്‍ അടച്ച് ഏത് വാടകക്കാര്‍ക്കും പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കാവുന്നതാണ്.

200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നടപടി. വൈദ്യുതി ചാര്‍ജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തെ തുടര്‍ന്നാണിത്.

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന കെജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിയും നിലവില്‍ സൂപ്പര്‍ഹിറ്റാണ്. ആദ്യഘട്ടത്തില്‍ 40 തരം സേവനങ്ങളാണ് പൗരന്‍മാര്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭരണനിര്‍വഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പുകൂടിയാണിത്.

ലോകത്ത് തന്നെ ഇത് ആദ്യമായാണ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങള്‍ ലഭ്യമാകാന്‍ ഡല്‍ഹിയില്‍ ആര്‍ക്കും ഇനി ഓഫീസില്‍ കയറി ഇറങ്ങേണ്ട ആവശ്യമേയില്ല.

ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടവര്‍ക്ക് മാത്രം ടെസ്റ്റിനായി ഒരിക്കല്‍ മോട്ടോര്‍ ലൈസന്‍സ് ഓഫീസില്‍ എത്തേണ്ടി വരുമെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വീട്ടുപടിക്കല്‍ ലഭ്യമാണ്.

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാനുമടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയുടെ ഗുണഫലമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ എതിര്‍ത്തിരുന്ന പദ്ധതി പിന്നീട് സുപ്രീകോടതി ഭരണഘടനാബെഞ്ച് അനുമതി നല്‍കിയതോടെയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

കെജരിവാള്‍ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി തുടങ്ങിയ മൊഹല്ല ക്ലിനിക്കുകളും ഇന്ന് പാവങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണ്. ആദ്യഘട്ടത്തില്‍ നഗരത്തിലെ 21 സ്ഥലങ്ങളില്‍ തുടങ്ങിയ പദ്ധതി ഇന്ന് ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പരിസരവാസികളുടെ പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ ക്ലിനിക്കുകള്‍ ഇപ്പോള്‍ ഒരു സംഭവം തന്നെയാണ്. ചികിത്സയും പരിശോധനകളും മരുന്നുമെല്ലാം സൗജന്യമാണെന്നതാണ് മൊഹല്ല ക്ലിനിക്കുകളുടെ വലിയ പ്രത്യേകത. നേരത്തെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേക്കായിരുന്നു സ്ഥിരം പരിശോധനകള്‍ക്കുപോലും ജനങ്ങള്‍ പോയിരുന്നത്. ചെറിയ അസുഖങ്ങള്‍ക്കുപോലും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആസ്പത്രിയിലെത്തേണ്ട സാഹചര്യമാണ് ‘മൊഹല്ല’യുടെ വരവോടെ ഇല്ലാതായിരിക്കുന്നത്.

രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൊഹല്ല ക്ലിനിക്കുകളില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത്. വന്‍ തുകയാണ് ആരോഗ്യ മേഖലയ്ക്ക് മാത്രമായി കെജരിവാള്‍ സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.

ആദ്യമായി അധികാരം ഏറ്റയുടനെ കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിശ്ചിത അളവില്‍ നല്‍കുന്ന സൗജന്യ കുടിവെള്ള പദ്ധതിയും ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പറഞ്ഞ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച നേട്ടവുമായാണ് ആം ആദ്മി പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും സംബന്ധിച്ച് ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

രാജ്യ തലസ്ഥാനത്തെ വിധിയെഴുത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യം ലഭിക്കുമെന്നതാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നത്. കരുത്തനായ മോദിയുടെ മൂക്കിന് താഴെ കെജരിവാളിന്റെ വിജയം അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Wednesday, December 4, 2019

ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ മമ്മൂട്ടി മുംബൈയിൽ

മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ച് ബിടൗൺ മാധ്യമങ്ങൾ. ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു താരത്തിന്റെ വരവ്.

നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല…ഉള്ളത് മതം മാത്രംBy ബൂലോകം


നോക്കൂ, മതം / വിശ്വാസം ഒക്കെഎത്ര നന്നായി നമ്മെ മയക്കിക്കിടത്തുന്നുവെന്ന്….!

അയോദ്ധ്യയിലൂടെ സജീവമായ മതം ശബരിമലയിലൂടെ, ദാവൂദി ബോറയിലൂടെ, മുസ്ലീം പള്ളി പ്രവേശന പ്രശ്നത്തിലൂടെ, പാഴ്സി സ്ത്രീയുടെ വിവാഹാനന്തര അവകാശങ്ങളിലൂടെ , ഏഴംഗ ബെഞ്ചിലൂടെ കുറേക്കാലം കൂടെ നമ്മെ ഇല്യൂഷനുകളിൽ നിർത്തും. ഹോളിക്കാലത്ത് വടക്കേ ഇന്ത്യക്കാർ കഴിക്കുന്ന ഭാംഗ് കലർന്ന ബദാംപാലു പോലെയാണത് ! കഴിക്കുമ്പോ അതിന്റെ വിഷ രുചി അറിയുന്നില്ല – കുറെയധികം നേരത്തേക്ക് കഴിക്കുന്നവർ നിറങ്ങളിലും ഭ്രമ കല്പനകളിലും ലയിക്കുക്കയും ചെയ്യും. ആ സമയത്ത് നിങ്ങളുടെ കാലുകൾ തന്നെ ആരെങ്കിലും അറത്തു മാറ്റിയാലും അറിയണമെന്നില്ല. മതവും അനുബന്ധ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് – അതിൽ വിഹരിക്കുന്ന സമയമത്രയും നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല, സർക്കാർ വിത്തെടുത്തു കുത്തുന്നു എന്ന അലട്ടയില്ല – നമ്മൾ സുഖകരമായ ട്രാൻസിലാണ്. മൂപ്പര് അതുകൊണ്ടുതന്നെയാണ് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ മതത്തെ വിളിച്ചത്

ഫേസ്ബുക്കിൽ ലൈവിട്ടു; പൊന്നാനിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

പൊന്നാനി:പൊന്നാനിയില­െ സർക്കാർ ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് ഫേസ്ബുക്ക് ലൈവിട്ട യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കോടികൾ മുടക്കി നിർമിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പൂർണ്ണ ഗർഭിണിയായ യുവതിയോട് ആശുപത്രി അധികൃതർ കാണിച്ച അവഗണന ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ചു പറഞ്ഞ യുവാവിനെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശി ജാഫറാണ് അറസ്റ്റിലായത്.

മാതൃശിശു ആശുപത്രി സൂപ്രണ്ടിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ആശുപത്രിയെ അപകീർത്തിപ്പെടുത്തി,­ ഒ പി ടിക്കറ്റ് വലിച്ചുകീറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.വ­ിഷയത്തിൽ പോലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്. അത്യാസന്നനിലയിലായ ഗർഭിണിക്ക് വീൽ ചെയർ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല എന്ന് പറഞ്ഞാണ് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ ലൈവിട്ടത്.

കോടികൾ മുടക്കിയ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കാത്തതാണ് പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞിരുന്നു.തുടർന്ന­് യൂത്ത് ലീഗ് വിഷയം ഏറ്റെടുക്കുകയും ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകുകയും ചെയ്തിരുന്നു. ആശുപതിക്കെതിരെ ലൈവിട്ടതോടെ ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനവും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

“ഹോസ്പിറ്റലിൽ ആകെ ഉള്ളത് 2 വീൽചെയർമാത്രം. അതും അവർ റൂമിൽ പൂട്ടി വെച്ചിരിക്കുകയായിരുന­്നു. അത്യാസന്ന നിലയിലായ ഗർഭിണിക്ക് നൽകുകയും ചെയ്തില്ല.വിഷയത്തോട്­ ആശുപത്രി അധികൃതർ വളരെ മോഷമായണ് പ്രതികരിച്ചതെന്നും ജാഫർ പൊന്നാനി ലൈവിൽ ആരോപിച്ചിരുന്നു. ഇതാണ് ആശുപത്രി അധികൃതരെ ചൊടിപ്പിച്ചത്

മതമല്ല നമ്മുടെ ദേശീയത; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നീക്കം തുടരവെയാണ് തരൂരിന്റെ വിമര്‍ശനം. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല-തരൂര്‍ പറഞ്ഞു.

ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കും. മതമല്ല ദേശീയതയെ നിര്‍വചിക്കുന്നതെന്ന് ഗാന്ധിയും നെഹ്രുവും അംബേദ്കറും പറഞ്ഞത് നാം ഓര്‍ക്കണം.

മതമാണ് ദേശീയതയെ നിര്‍വചിക്കുന്നതെന്ന ആശയം പാകിസ്ഥാന്റേതാണ്. നമ്മുടെ രാജ്യം എല്ലാവരുടേതുമാണ്. എല്ലാവിഭാഗങ്ങള്‍ക്കും രാജ്യത്ത് തുല്യ അവകാശങ്ങളുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭേദഗതി

Monday, December 2, 2019

25 ​ഗെ​റ്റ​പ്പു​മാ​യി​ ​വി​ക്രമിന്റെ 'അമീര്‍',​ കൂടെ ഷെ​യ്ന്‍​ ​നി​ഗവും ഇര്‍ഫാന്‍ പത്താനും


ചി​യാ​ന്‍​ ​വി​ക്രം​ 25​ ​ഗെ​റ്റ​പ്പി​ല്‍​ ​എ​ത്തു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​അ​മീ​ര്‍​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ഇ​മ​യ് ​ക്കാ​ ​ഞൊ​ടി​ക​ള്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​അ​ജ​യ് ​ജ്ഞാ​ന​മു​ത്തു​ ​ആ​ണ് ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ഷെ​യ്ന്‍​ ​നി​ഗം​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.​ ​അ​മ​റി​ന്റെ​ ​റ​ഷ്യ​ന്‍​ ​ഷെ​ഡ്യൂ​ളി​ല്‍​ ​ആ​യി​രി​ക്കും​ ​ഷെ​യ്ന്‍​ ​അ​ഭി​ന​യി​ക്കു​ക.​ ​വ​യാ​കോം​ 18​ ​സ്റ്റു​ഡി​യോ​സും​ ​സെ​വ​ന്‍​ ​സ്‌​ക്രീ​ന്‍​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ര്‍​ന്നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​

​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​വി​ല്ല​നാ​യി​ ​എ​ത്തു​ന്ന​ത് ​പ്ര​ശ​സ്ത​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ഇ​ര്‍​ഫാ​ന്‍​ ​പ​ത്താ​നാ​ണ്.​ ​ശ്രീ​നി​ഥി​ ​ഷെ​ട്ടി​യാ​ണ് ​നാ​യി​ക.​ ​ഹൈ​ ​വോ​ള്‍​ട്ടേ​ജ് ​ആ​ക് ​ഷ​ന്‍​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​എ.​ആ​ര്‍​ ​റ​ഹ് ​മാ​നാ​ണ്.​ ​രാ​ജേ​ഷ് ​എം.​ ​സെല്‍വ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ടാ​രം​ ​കൊ​ണ്ടേ​ന്‍​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​വി​ക്ര​ത്തി​ന്റേ​താ​യി​ ​ഒ​ടു​വി​ല്‍​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​വി​ക്ര​മി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഗൗ​തം​ ​മേ​നോ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധ്രു​വ​ന​ക്ഷ​ത്രം​ ​ഇ​നി​യും​ ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.​ അ​ടു​ത്തി​ടെ​ ​ഇ​റ​ങ്ങി​യ​ ​വി​ക്ര​മി​ന്റെ​ ​ചി​ത്ര​ങ്ങ​ളൊ​ന്നും​ ​വേ​ണ്ട​ത്ര​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

വെയില്‍' സംവിധായകനെ പൊളിച്ചടുക്കി ഷെയിന്‍ നിഗം

തിരുവനന്തപുരം: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി യുവനടന്‍ ഷെയിന്‍ നിഗം. പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച്‌ ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയിന്‍ പറയുന്നു.

ഷെയിന്‍ നിഗത്തിന്റെ വാക്കുകള്‍:

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കിസ്മത്ത് എന്ന സിനിമയ്ക്കു ശേഷം വെയില്‍ എന്ന സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്ബും വാലില്ലാത്തതും ആയ ഒരു കഥ.

ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനില്‍ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്ബളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനില്‍ വച്ചാണ് ഏകദേശരൂപം ആയത്.

അപ്പോഴേക്കും ഞങ്ങളുെട പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മാതാവ് യെസ് പറയു എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാന്‍ വരുന്നത്.

സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതെനിക്ക് എന്നും വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാന്‍ ശരത്ത് എന്ന സുഹൃത്തിന് ഈ സിനിമ ചെയ്യാന്‍ ഡേറ്റ് കൊടുത്തു.

ഈ ഇടയ്ക്ക് വെയില്‍ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. എറണാകുളം പ്രസ്‌ക്ലബില്‍ പ്രസ്മീറ്റിന് പോകുന്നതിനു മുമ്ബ് ശരത്ത് എന്നെ വിളിച്ചു പറഞ്ഞു. എനിക്കു വേണ്ടി സംസാരിക്കാനാണ് അവിടെ പോകുന്നതെന്ന്.

എന്നാല്‍ അവിടെ ചെന്നിട്ട് നിര്‍മാതാവിനോട് ചേര്‍ന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്‌നം നിര്‍മാതാക്കളുടെ സംഘടന, അമ്മ സംഘടനയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി.

കുര്‍ബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വെയില്‍ എന്ന സിനിമയ്ക്കു വേണ്ടി 15 ദിവസം നീക്കിവയ്ക്കണമെന്ന് ധാരണ ഉണ്ടായി. ഈ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് ശരത്തുമായി കൂടി ആലോചിച്ച്‌ 15 ദിവസം മതിയെന്ന തീരുമാനം സംഘടനാഭാരവാഹികളെ അറിയിച്ചത്.

നിര്‍മാതാവ് ജോബി ജോര്‍ജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച്‌ മോശമായി സംസാരിച്ചിട്ടുപോലും നിര്‍മാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലുള്ള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായത്.

ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കം. നവംബര്‍ 11ന് രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണില്‍ മെസേജ് അയച്ചു. ചാര്‍ട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം.

അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താല്‍പര്യമില്ലെന്നും ഞാന്‍ അറിയിച്ചു. നവംബര്‍ 16ന് ലൊക്കേഷനിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു.

ചെറിയ കാര്യങ്ങള്‍ക്കു വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജര്‍ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാര്‍ട്ടും ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച്‌ അവനെ മോശം വാക്കുകള്‍ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവര്‍ ലൈറ്റ്‌അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു.

ഒരു മനുഷ്യന്‍ ശരാശരി എട്ടു മുതല്‍ പത്ത് മണിക്കൂര്‍ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെ ആണ് ഈ സിനിമയ്ക്കു േവണ്ടി ഞാന്‍ സഹകരിച്ചുകൊണ്ടിരിക്കുന്നത്.

ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീര്‍ണമായ നാലു കാലഘട്ടങ്ങളാണ് ഞാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആര്‍ട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല.

എന്റെ മനസാനിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീനുകള്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എട്ട് സീനുകള്‍ ചെയ്തു തീര്‍ത്തു. സങ്കീര്‍ണമായ അഭിനയമുഹൂര്‍ത്തം ആവശ്യമായ സീനുകള്‍ ആയിരുന്നു അതെല്ലാം.

ഇത്രയും സഹകരിച്ചു പ്രവര്‍ത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല.

എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങള്‍ എത്രയും നന്നായി ചെയ്യാന്‍ സാധിക്കുമോ അത്രയും നന്നായി ചെയ്യാന്‍ ശ്രമിക്കുന്ന കലാകാരനാണ് ഞാന്‍. ഈ കഴിഞ്ഞ വര്‍ഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും കാര്യത്തില്‍ സന്തുഷ്ടരാണ്.

എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘര്‍ഷം ബഹുമാനപ്പെട്ട നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും അമ്മ സംഘടനയും മനസിലാക്കി എനിക്കു വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഞാനും നിങ്ങളില്‍ ഒരുവനാണ്. ഞാന്‍ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

Sunday, December 1, 2019

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***


ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഷെയിൻ നിഗം വിവാദത്തിന്റെ പുറകെ ആണ്. നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമായി ഇനി സഹകരിക്കില്ല എന്ന തീരുമാനത്തിലുമാണ്. ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് എന്ന സംവിധായകൻ ഒരുക്കുന്ന വെയിൽ എന്ന ചിത്രവുമായി ബന്ധപെട്ടുണ്ടായ വിവാദമാണ് പിന്നീട് ഈ നിലയിൽ എത്തിയത്. എന്നാലിതാ ഷെയിൻ നിഗം അഭിനയിച്ച ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ പറയുന്നത് ഉല്ലാസം ടീമിനെ ചതിച്ചാണ് ശരത് എന്ന സംവിധായകൻ ഷെയിൻ നിഗമിനെ അവരുടെ സിനിമയിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നും ഇപ്പോൾ ആ ചതിയുടെ ഫലം അവർ തന്നെ അനുഭവിക്കുകയാണ് എന്നുമാണ്. ഷാഫി ചെമ്മാട് എന്ന പ്രൊജക്റ്റ് ഡിസൈനർ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു കമന്റ് ഇപ്രകാരം

ദൈവം വലിയവനാണ്, ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ . ഈ ശരത് എന്ന ഡയറക്ടർ ഞങ്ങളുടെ ഉല്ലാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഷെയിൻ നിഗത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിനു (കൂടൽ മാണിക്യം ഉത്സവം വർഷത്തിൽ ഒരിക്കലേ ഉണ്ടാവു എന്ന് കരഞ്ഞു പറഞ്ഞത് കൊണ്ടും ഉല്ലാസം സിനിമയുടെ അപ്പിയറൻസിനു ഒരു ദോഷവും വരില്ലെന്നും പറഞ്ഞത് കൊണ്ട് വിട്ടു) വിട്ടു കൊടുത്തിട്ടു ( ഈ പറയുന്ന വെയിൽ എന്ന സിനിമയുടെ) ഷെയിൻ നിഗമിന്റെ താടി ഫുൾ വടിപ്പിച്ചിട്ടു (ഉല്ലാസം സിനിമയിൽ ഫുൾ താടി വെച്ചിട്ടാണ് കാരക്റ്റെർ) വിട്ടവനാണ്. ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ കാരക്ടർ ഇതാണ് എന്നാണ്. മറ്റു സിനിമകൾക്ക് പോവാനാവാതെ നൂറോളം വരുന്ന ഈ സിനിമയുടെ ടെക്‌നീഷ്യന്മാർ, ആർട്ടിസ്റ്റുകൾ രണ്ടു മാസത്തോളം കാത്തിരുന്നതിനു ശേഷം ഷെയിൻ നിഗത്തിന്റെ താടിയും മുടിയും പഴയ പോലെ ആയതിനു ശേഷമാണു ഷൂട്ടിംഗ് പുനരാരംഭിക്കാനായത്. ഇത് ആരെയും കുറ്റപ്പെടുത്താനല്ല . പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ദൈവം വലിയവനാണ്. വിശദീകരണം വേണ്ടവർ ഇൻബോക്സിൽ വരിക.

Friday, November 29, 2019

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്.

വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ?

പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടമ്പയാണെന്നതിന് ഒരു സംശയവും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെയെത്ര യാത്രകളാണ് ഹോട്ടൽ ബില്ലിൽ അവസാനിച്ചത് അല്ലേ? എത്ര യാത്രകൾ സിനിമ കണ്ടും തിന്നും ഒതുക്കിയിട്ടുണ്ട് നമ്മൾ. ഇതിൽ നിന്നും വ്യത്യസ്തമായി ഒരൊറ്റ ദിവസത്തേക്ക് പ്രകൃതിയുടെ മടിത്തട്ടിലേക്ക് മടങ്ങുന്ന ഒരു യാത്രയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിങ്ങൾ വിശ്വസിച്ചേ മതിയാവൂ…

അങ്ങനൊരു സ്ഥലമുണ്ട്. കോട്ടയത്താണ് ആ സ്ഥലം. കൃത്യമായി പറഞ്ഞാൽ കോട്ടയത്തെ പാലാക്കരി. മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ കോട്ടയം വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലെ പാലാക്കരി ഫാമിൽ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം മുഴുവനും ആസ്വദിക്കുവാനുള്ള കാര്യങ്ങളാണ്. മതിയാവോളം കായലിന്റെ സൗന്ദര്യം നുകരാനും, ചൂണ്ടയിടാനും, ഊഞ്ഞാലാടി യാത്ര ആസ്വദിക്കാനുമെല്ലാം വേണ്ടിയുള്ള തുകയാണ് ഈ 250 – 300 രൂപ!

കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ മൂന്നു ജില്ലകൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് ഇതുള്ളത്. പ്രശസ്ത നടൻ മമ്മൂട്ടിയുടെ നാടു കൂടിയാണ് പാലാക്കരി സ്ഥിതി ചെയ്യുന്ന ചെമ്പ് ഗ്രാമം. ഇതു കൂടാതെ മറ്റു പല പ്രത്യേകതകളും ഈ സ്ഥലത്തിനുണ്ട്. മൂവാറ്റുപുഴയാറ്‍ വേമ്പനാട് കായലുമായിചേരുന്ന ഇടവും ഇതുതന്നെയാണ്. കായൽ കാഴ്ചകൾ കണ്ടുകൊണ്ടാണ് ഇവിടുത്ത കറക്കം ആരംഭിക്കേണ്ടത്. ഉച്ചവരെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. മൂന്നു പേർക്കും അഞ്ചു പേർക്കും കയറാവുന്ന ബോട്ടുകൾ, പെഡൽ ബോട്ടുകൾ, തുഴബോട്ട് എന്നിവ സഞ്ചാരികൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. കുട്ടികൾക്ക് സുരക്ഷിതമായി ബോട്ടു സവാരി ചെയ്യുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒന്ന് നീന്തണം എന്നുണ്ടെങ്കിൽ ആഴം കുറഞ്ഞ ഭാഗത്ത് അതിനുളള സൗകര്യമുണ്ട്. കാറ്റ് നിറച്ച ട്യൂബുകളും ഇവിടെ കിട്ടും.

ബോട്ടിങ് കഴിഞ്ഞാൽ തെങ്ങുകൾക്കു ചുവട്ടിൽ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ കായൽക്കാറ്റേറ്റ് വിശ്രമവും അത് പോരാത്തവർക്ക് വലയൂഞ്ഞാലും ഇനിയും മടുത്തില്ലെങ്കിൽ മീൻ പിടിക്കാനുള്ള സൗകര്യവും ഒക്കെയായി ഒത്തിരി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഞെട്ടില്ലെങ്കിൽ ഒന്നുകൂടി പറയാം മീൻ കറിയും, ഫ്രൈയും കൂട്ടി ഒന്നാന്തരം ഊണും കൂടി ഈ പാക്കേജിലുണ്ട്, പോരാത്തതിന് ഐസ്ക്രീമും. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം. പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വെറുതേയല്ല ഈ ചൂണ്ടയിടൽ, തുച്ഛമായ തുക നൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം. പട്ടം പറത്താനും നീന്തൽ പഠിക്കാനും ഒക്ക ഇവിടെ ആളുകൾ എത്താറുണ്ട്. വിദൂര സൗന്ദര്യം ആസ്വദിക്കാൻ വാച്ച്ടവറുകളുമുണ്ട്. വിവാഹ വിഡിയോ ചിത്രീകരണത്തിനു അനുയോജ്യമായ സ്ഥലംകൂടിയാണ് ഇത്. രണ്ടു മണിക്കൂറിന് 100 രൂപയാണ് അതിന്റെ ചാർജ്.

200 രൂപയ്ക്ക് ഒരു പകൽ മുഴുവൻ ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണ് പാലാക്കരി അക്വാഫാം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്ക് പ്രവേശന ഫീസ് 200 രൂപയും അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളകുട്ടികൾക്ക് 150 രൂപയുമാണ്. എന്നാൽ വൈകീട്ടാണ് നിങ്ങളുടെ സന്ദര്ശനമെങ്കിൽ ചാർജ്ജ് ഇനിയും കുറയും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയുള്ള സമയത്ത് ഇവിടെ സന്ദർശിക്കുവാൻ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും നൽകിയാൽ മതി. ഇതിൽ ഭക്ഷണം ഒന്നും ഉണ്ടാകില്ല.

മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്. ഇവിടെയെത്തി തൃപ്തിയോടെ മടങ്ങുന്ന സഞ്ചാരികൾ തന്നെയാണ് ഈ മനോഹര സ്ഥലത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി കൊടുത്തതും. വൈക്കം – പൂത്തോട്ട – തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിൽ ഇറങ്ങിയാൽ പാലാക്കാരിയിലേക്ക് എളുപ്പത്തിൽ എത്താം. തൃപ്പൂണിത്തുറയിൽ നിന്നും ഫാമിലേക്ക് 15 കിലോമീറ്ററും എറണാകുളത്തു നിന്നും 24 കിലോമീറ്ററും കുമരകത്തു നിന്നും 25 കിലോമീറ്ററും കോട്ടയത്തു നിന്നും 43 കിലോമീറ്ററുമാണ് ദൂരം. വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നമ്പറുകൾ: 04829273314, 9400993314, 9496001900.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് -വിവിധ ഓൺലൈൻ മാധ്യമങ്ങളും ട്രാവൽ ഗ്രൂപ്പുകളും. ചാർജ്ജുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.

വെറുതെ ചര്‍‌ച്ച ചെയ്‌ത് വഷളാക്കരുത്, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നിനെ വച്ച്‌ പടം ചെയ്യുമെന്ന് രാജീവ് രവി

ഷെയ്‌ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാജീവ് രവി രംഗത്ത്. കാര്യങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്‌ത് വഷളാക്കരുതെന്നും, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നെ വച്ച്‌ പടം ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. ഷെയ്‌ന്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആര്‍ട്ടിസ്‌റ്റാണ്. ആര്‍ക്കും അവനെ ഒതുക്കാനൊന്നും പറ്റില്ല. ഷെയ്‌ന് തന്റെ അസിസ്റ്റന്റ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ താന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കുമെന്നും, തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും ഷെയ്‌ന് ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോടായിരുന്നു രാജീവ് രവിയുടെ പ്രതികരണം.

'ഷെയ്‌നിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്.

ആരും ഇതില്‍ പ്രതികരിക്കേണ്ട. താനെ പ്രശ്നം പരിഹരിക്കപ്പെട്ടോളും. സിനിമ അങ്ങനെ നിറുത്താനൊന്നും പറ്റില്ല. ചെയ്തല്ലേ പറ്റൂ. വെറുതെ അതു ചര്‍ച്ച ചെയ്തു വഷളാക്കി ആള്‍ക്കാരെ വാശി പിടിപ്പിക്കേണ്ട വിഷയമല്ല. ജനങ്ങളും മാധ്യമങ്ങളുംചേര്‍ന്ന് ചര്‍ച്ച ചെയ്തു വഷളാക്കേണ്ട യാതൊരു ആവശ്യമില്ല. ഇതു ഷെയ്നും സംവിധായകരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്‌നെ വിളിച്ചത് സംവിധായകരാണ്. സംവിധായകരുടെ ക്രിയേറ്റിവിറ്റിയാണ് സിനിമ. അവര്‍ക്ക് സിനിമ ചെയ്‌തേ പറ്റുള്ളൂ. അവര്‍ക്കത് പകുതിയില്‍ വച്ചുപേക്ഷിക്കാന്‍ പറ്റുമോ? അവര്‍ക്കത് സമ്മതിക്കാന്‍ പറ്റുമോ? അവരും ഷെയ്നും കൂടി ചര്‍ച്ച ചെയ്ത്, നിര്‍മാതാക്കളെ കണ്ട് അതിനൊരു പരിഹാരം കണ്ടെത്തണം.'

'അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല'

'അവനൊരു കൊച്ചു പയ്യനല്ലേ? അവനെ നമ്മള്‍ അങ്ങനെയല്ലേ കാണേണ്ടത്? അതാണ് ഞാന്‍ പറഞ്ഞത്, ഇക്കാര്യം നമ്മള്‍ വെറുതെ സംസാരിച്ച്‌ വഷളാക്കുകയാണ്. അവന്‍ നല്ല പൊട്ടെന്‍ഷല്‍ ഉള്ള ആര്‍ടിസ്റ്റാണ്. അവന്റെ സമയം കളയേണ്ട കാര്യമില്ല. അവനെ അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല. അങ്ങനെ ഒതുക്കാവുന്ന കൂട്ടത്തിലുള്ള ആളല്ല അവന്‍. ടാലന്റഡ് ആയിട്ടുള്ള പയ്യനാണ്. നമ്മുടേത് ഒരു ചെറിയ പൊട്ടക്കുളമല്ലേ? ഇതില്‍ എത്ര ഗ്രൂപ്പ് ഉണ്ടാകാനാണ്? ആകെ കുറച്ചു ആളുകളല്ലേ ഉള്ളൂ. എല്ലാവരും തമ്മിലറിയാവുന്ന ആളുകളാണ്. ഇത് എല്ലായിടത്തും ഉള്ളതാണ്. സിനിമയില്‍ മാത്രമല്ലല്ലോ! അക്കാദമികളിലും ഇന്‍സ്റ്റിറ്റിയൂട്ടുകളിലുമെല്ലാം നടക്കുന്ന കാര്യമാണ്. ഇവനെ ഇങ്ങനെ ചര്‍ച്ച ചെയ്ത് ഇല്ലാതെയാക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. അവന്‍ അവന്റെ പണി ചെയ്തുപോകട്ടെ!,'

'ഷെയ്‌ന് എന്റെ അസിസ്റ്റന്റ് ആകണമെന്നുനേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ ഞാന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കും. അവന് താല്‍പര്യം ഉണ്ടെങ്കില്‍ എന്റെ കൂടെ വന്ന് അസിസ്റ്റ് ചെയ്യട്ടെ. അവനെ ജീവിതകാലം വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അവനെ വച്ച്‌ പടവും ചെയ്യും. അതില്‍ സംശയമില്ല. എനിക്കിഷ്ടമുള്ള ആര്‍ടിസ്റ്റാണ്. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും അവനുണ്ടാകും. പക്ഷേ, എല്ലാവരുംചേര്‍ന്ന്, അവന്റെ പ്രായത്തെ മാനിച്ച്‌ അവനെ തിരിച്ചെടുക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന'- രാജീവ് രവിയുടെ വാക്കുകള്‍.

Friday, November 22, 2019

മമ്മൂട്ടിയുടെ സൗന്ദര്യവും ചെറുപ്പവും അമ്പരപ്പിക്കുന്നതെന്ന് ലോക പ്രശസ്ത m വ്ലോഗ്ഗർ നിക്കോളായ് തിമോഷ്ചക്ക്

നമ്മൾ ജീവിക്കുന്നത് എത്ര അത്ഭുതകരമായ ലോകമാണ്എന്നതിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി സ്കൂൾ അദ്ധ്യാപക ജോലി ഉപേക്ഷിച്ച ലോക പ്രശസ്ത വ്ലോഗർ നിക്കോളായ് തിമോഷ്ചക്ക് രണ്ട് മാസത്തോളമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്റെ യാത്ര തുടരുകയാണ്. ഇതുവരെ ഹവായ്, ബാലി, ഇറ്റലി, ശ്രീലങ്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ സഞ്ചരിച്ച നിക്കോളായ് മലയാളികളുടെ ആദിത്യ മര്യാദയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചത് എന്ന് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു.

മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ നിത്യ വിസ്മയം മമ്മൂട്ടിയെ അറിയാമെന്ന് അദ്ദേഹം പറയുന്നു. ക്രോക്കോഡയിൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഇന്ദ്രസേനൻ കെ വിജയനുമായുള്ള സംഭാഷണത്തിൽ നിക്കോളായ്, മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി. ഈ പ്രായത്തിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്ന് അതിശയത്തോടെ ചോദിക്കുകയാണ് അദ്ദേഹം. നാൽപ്പത് വയസിനപ്പുറം മമ്മൂട്ടിക്ക്‌ പ്രായം തോന്നുകയില്ലെന്നും നിക്കോളായ് പറയുന്ന. അവതാരകൻ പഠിപ്പിച്ചുകൊടുക്കുന്ന വടക്കൻ വീരഗാഥയിലെ ‘നിത്യഹരിത’ ഡയലോഗുകളിൽ ഒന്നായ “ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..” നിക്കോളായ് അനുകരിക്കുന്നുമുണ്ട്.ഭാഷാ ദേശ വ്യത്യാസങ്ങൾക്കപ്പുറം മമ്മൂട്ടിയിലെ നടനേയും താരത്തേയും ആരാധിക്കുന്ന, അദ്ദേഹത്തിന്റെ ആകാര സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്ന അനേകരിൽ ഒരാളായി മാറുകയാണ് നിക്കോളായ് തിമോഷ്ചക്ക്.


വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളത്തിന്റെ മഹാനടനം തന്റെ അജയ്യമായ അഭിനയ സപര്യ തുടരുമ്പോൾ ശരീര സംരക്ഷണത്തിൽ അദ്ദേഹം പുലർത്തുന്ന നിഷ്ക്കർഷകൾ കൂടി ചേർത്തുവായിക്കാവുന്നതാണ്. പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ‘മമ്മൂട്ടി, കാഴ്ച്ചയും വായനയും’ (ഡി.സി ബുക്ക്സ് ) എന്ന പുസ്തകത്തിൽ കുറിച്ചത് ഇങ്ങനെ – ” പ്രായം, ശരീരഘടന എന്നീ ഘടകങ്ങളെ മമ്മൂട്ടി എന്ന താരം നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉടൽ എന്ന സ്ഥലത്തിന്റെ ഭൂമി ശാസ്ത്രമാണ് ഒരു നടന്റെ പ്രായാധിക്യത്തെ അയാളുടെ താര പദവിക്കു കോട്ടംതട്ടാത്ത വിധത്തിൽ ന്യൂനീകരിക്കുന്ന പ്രധാന ഘടകം. തന്റെ മകളായും കാമുകിയായും ഭാര്യയായും അഭിനയിച്ച അഞ്ജു സിനിമാ രംഗത്ത് നിന്ന് പുറത്തുപോയിട്ടും മമ്മൂട്ടി ഇന്നും താര പദവിയിൽ തുടരുന്നു. ശരീരം എന്ന സ്ഥലത്തിന്റെ വിന്യാസക്രമത്തിലും അവതരണ രീതിയിലും മമ്മൂട്ടി പുലർത്തുന്ന നിഷ്ക്കർഷകൊണ്ടാണിത്‌ സാധിച്ചതെന്നുപറയാം.

പ്രായത്തിന്റെ കുരിക്കിനെ ഉടൽ എന്ന ആയുധം കൊണ്ട് വകഞ്ഞു മാറ്റുക എന്നതാണ് മമ്മൂട്ടിയുടെ നിലനിൽപ്പ് തന്ത്രം. തടി കട്ടയ്ക്കിരുന്നില്ലെങ്കിൽ ഇരുമ്പിനെ കാന്തം എന്ന പോലെ പ്രേക്ഷകരെ തന്റെ താര പ്രഭാവത്തിലേക്ക് വലിച്ചടുപ്പിക്കാനാകില്ലെന്ന സത്യം മമ്മൂട്ടിക്ക് മറ്റാരേക്കാളും നന്നായി അറിയാം”

ആന്റി വെനം ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ

പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്.


പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ…ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ…!!


ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.

അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.

രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.


പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.


അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.


പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;
ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:

1.ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

2. ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

3. ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട
2). ജനറൽ ആശുപത്രി, അടൂർ
3). ജനറൽ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂർ
9). തിരുവല്ല മെഡിക്കൽ മിഷൻ

4.  ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
5). കെ സി എം ആശുപത്രി, നൂറനാട്

5.  ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
3- ജനറൽ ആശുപത്രി, കോട്ടയം.
4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റൽ

6. ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
2- ജനറൽ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.
8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

7. ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
7-ജനറൽ ആശുപത്രി, തൃശ്ശൂർ.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

8. ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

9. 
മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.
2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
9- ജില്ലാആശുപത്രി, തിരൂർ.
10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10. 
ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

11. 
 വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-ജനറൽ ആശുപത്രി, കൽപ്പറ്റ

12. 
 കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയൽ ആശുപത്രി
4-ആശ ഹോസ്പിറ്റൽ,വടകര
5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6-ജനറൽ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

13. 
 കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയൽ ആശുപത്രി
4-ജനറൽ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂർ

14. 
 കാസർഗോഡ് ജില്ല

1-ജനറൽ ആശുപത്രി, കാസർഗോഡ്
2-ജില്ലാ ആശുപത്രി, കാനങ്ങാട്‌
3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)

Dr Danish Salim,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala