പൗരത്വ ബിൽ : ഇതിൽ കൂടുതലെന്താണ്പ്രതിപക്ഷം ചെയ്യേണ്ടത് ???????
വിരട്ടാൻ നോക്കിയ അമിത് ഷായുടെ മുഖത്ത് നോക്കി അങ്ങിനെയങ്ങ് പേടിപ്പിക്കാതെ എന്ന് തിരിച്ച് പറഞ്ഞ് പ്രതിപക്ഷം ഇരുത്തിയ ദിവസാമായിരുന്നു ഇന്ന്. സ്മൃതി ഇറാനിയെ ഇരുത്തേണ്ടിടത്ത് ഇരുത്തിയതിന് ഡീൻ കുര്യാക്കോസിനെയും ടി.എൻ പ്രതാപനെയും പുറത്താക്കാൻ അമിത് ഷാ തന്നെ എഴുന്നേറ്റ് നിന്നപ്പോൾ തന്നിഷ്ടം നടപ്പാക്കാൻ പാർലമെൻറ് ആരുടെയും രാജ കൊട്ടാരമല്ല എന്ന് പറഞ്ഞ് കോൺഗ്രസിെൻറ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് പൗരത്വ ഭേദഗതി ബില്ലെടുക്കും മുെമ്പ തുടങ്ങിയത്.
ലോക്സഭയിലെത്തിയിട്ട് കേവലം ആറ് മാസം മാത്രമായ അമിത് ഷാക്ക് എങ്ങിനെ ചട്ടമറിയുമെന്ന് ചോദിച്ച് തൃണമൂൽ കോൺഗ്രസിെൻറ സൗഗത റോയിയാണ് അമിത് ഷാക്ക് അടുത്ത കൊട്ട് കൊടുത്തത്
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയാൽ അമിത് ഷായുടെ പേര് ചരിത്രത്തിൽ ഹിറ്റ്ലർക്കൊപ്പമാകുമെന്ന് അസദുദ്ദീൻ ഉവൈസിയും കൊടുത്തു ഒന്ന്.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയിൽ ചട്ടം പാലിക്കാതെ എഴുന്നേറ്റ് ബഹളം വെച്ച അമിത് ഷായെ കല്യാൺ ബാനർജിയും മവ മൊയ്ത്രയും ഡാനിഷ് അലിയും ബാലുവുമൊക്കെ ചേർന്ന് ഒച്ചവെച്ച് തന്നെ ഇരുത്തി. അമിത് ഷായെ ഇരുത്തിയതിന് പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞ കേന്ദ്ര മന്ത്രി രാം ദാസ് അത്താവാെലയെയും ‘‘ഇരിയെടാ, ഇരിയെടാ’’ എന്ന് ആവർത്തിച്ച് കല്യാൺ ബാനർജി ഇരുത്തി.
പൗരത്വ ഭേദഗതി ബില്ലിന് ഷാ പറഞ്ഞ നുണകളും അവതരിപ്പിക്കുന്നതിന് മുെമ്പ പ്രതിപക്ഷം പൊളിച്ചു. പാക്കധീന കശ്മീർ ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ അതിെൻറ അതിര് ഇന്ത്യയുടെ അതിരാകുമെന്നായിരുന്നു അഫ്ഗാനിസ്ഥാനെ ചേർത്തതിന് ഷാ പറഞ്ഞ ന്യയീകരണം. എങ്കിൽ ആ പാക്കധീന കശ്മീരിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം കൊടുക്കാത്തതെന്തേ എന്ന് ഉവൈസി ചോദിച്ചപ്പോൾ അമിത് ഷാക്ക് ഉത്തരം മുട്ടി.
പാകിസ്ഥാനിൽ മുസ്ലിംകൾക്കെതിരെ പീഡനം നടക്കാത്തത് കൊണ്ടാണ് അവർക്ക് അഭയം നൽകാത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങേക്ക് പിറകിലിരികുന്ന വിദേശ മന്ത്രി ജയശങ്കർ അന്താരാഷ്്ട്ര വേദികളിൽ പോയി പാകിസ്ഥാനിലെ ശിയാക്കളും അഹ്മദിയാക്കളും പീഡനം അനുഭവിക്കുന്നതായി പറയുന്നത് വെറുതെയാേണാ എന്ന് അധിർ രഞ്ജൻ ചോദിച്ചപ്പോൾ അമിത് ഷാ മാത്രമല്ല, ജയശങ്കറും പരുങ്ങി.
ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയിൽ ഇതിൽ കൂടുതലെന്താണ് ഇനി പ്രതിപക്ഷം ചെയ്യേണ്ടത്?
- ഹസനുൽ ബന്ന
Comments
Post a Comment