ഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു. ഇന്ന് അയാളുടെ വില നാം ശരിക്കും മനസിലാക്കുന്നു. ഡോക്ടർ മൻമോഹൻ സിങ് .


Facebook
Twitter
LINKEDINഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു? മൗനി ബാബയെന്നും വായ് തുറക്കാത്തവനെന്നും പറഞ്ഞു എല്ലാവരും അയാളെ കളിയാക്കി, അയാളുടെ ചോരക്ക് വേണ്ടി മുറവിളി കൂട്ടി, ക്രൂരമായി മനസാക്ഷി ഇല്ലാതെ ആക്രമിച്ചു. എതിർത്തൊന്നും പറയാതെ, ആരെയും കുറ്റപ്പെടുത്താതെ, അവകാശവാദങ്ങൾ ഉന്നയിക്കാതെ അയാൾ പടിയിറങ്ങി. കപട വാഗ്ദാനവും കള്ള പ്രചാരണവും നടത്തി അധികാരത്തിൽ വന്നവരെ കയ്യടിച്ച് ഇവിടുത്തെ ജനം വരവേറ്റു, യാതൊരു അടിസ്ഥാന യോഗ്യതയോ വികസന പദ്ധതികളോ ഇല്ലാതിരുന്ന അവരിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും കിട്ടിയില്ലയെന്ന് മാത്രമല്ല കയ്യിൽ ഉള്ളത് കൂടി നഷ്ടപ്പെട്ടു. ഇപ്പോഴാണ് ജനം തിരിച്ചറിയുന്നത്.

ആറ് വർഷങ്ങൾക്ക് മുൻപ് തങ്ങൾ ആക്രമിച്ച് ഇറക്കിവിട്ട ആ മനുഷ്യൻ്റെ വില. അതെ ഡോക്ടർ മൻമോഹൻ സിങ്, അയാൾ വർഗീയത പറഞ്ഞില്ല, ജാതിയും മതവും പറഞ്ഞില്ല, കപട വാഗ്ദാനങ്ങൾ നടത്തിയില്ല. ഒരു രാജ്യത്തെ എങ്ങനെ നയിക്കണം എന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു യോഗ്യത ഉണ്ടായിരുന്നു. ഇന്ന് നേരിടുന്നതിലും ഭീകരമായ സാമ്പത്തീക മാന്ദ്യം ഈ രാജ്യത്തെ പിടിച്ച് ഉലച്ചപ്പോഴും അമേരിക്കയടക്കമുള്ള സാമ്രാജിത്വ ശക്തികൾ ആ സാമ്പത്തീക മാന്ദ്യത്തിൽ അടി പതറിയപ്പോഴും ഇന്ത്യ ഒന്നും അറിഞ്ഞില്ല. കാരണം മൻമോഹൻ സിങ് എന്ന വ്യക്തിയുടെ ദീർഘ വീക്ഷണമായിരുന്നു. ഒരു ഭരണാധികാരിക്ക് വേണ്ടതിലും യോഗ്യതയും അനുഭവ പരിചയവും മൻമോഹൻ സിങ്ങിന് ഉണ്ടായിരുന്നു. ലോകപ്രശസ്ത സർവകലാശാലകളിൽ പഠിച്ച, പഠിപ്പിച്ച പരിജയം. ഇന്നത്തെ ലോക നേതാക്കന്മാരിൽ പലരും മൻമോഹൻ സിംഗിൻ്റെ ശിഷ്യന്മാർ ആയിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രിയും ആയിരുന്നു. കേന്ദ്ര സർക്കാരിലെ എല്ലാ തസ്തികകളിലും പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ച അനുഭവ പരിചയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ പത്രസമ്മേളനങ്ങൾ നടത്തി, ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞു. ഇന്ന് ഇങ്ങോട്ട് മാത്രം പ്രസ്താവനകൾ നടത്തുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഇന്ത്യൻ ഭരണാധികാരിക്ക് അദ്ദേഹത്തെ മാതൃക ആക്കാം.

അദ്ദേഹത്തിൻ്റെ അറിവും യോഗ്യതയും ദീർഘ വീക്ഷണവും അറിയണമെങ്കിൽ കേവലം രണ്ടു വർഷം പിന്നോട്ട് പോയാൽ മാത്രം മതി. ഇന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തീക പ്രതിസന്ധി രണ്ട് വർഷം മുന്നേ പ്രവചിച്ച ഒരേ ഒരു വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ പക്ഷഭേതമില്ലാതെ ഇന്ത്യയിലെ 90 ശതമാനം ആളുകളും കള്ള പണം ഇപ്പോൾ പിടിക്കും എന്ന് വിശ്വസിച്ച് നോട്ട് നിരോധനത്തെ സ്വാഗതം ചെയ്തപ്പോൾ മണ്ടത്തരമായ തീരുമാനം എന്ന് പറഞ്ഞു നോട്ട് നിരോധനത്തിൻ്റെ ഓരോ ദൂഷ്യവശങ്ങളും മൻമോഹൻ സിങ് വിവരിച്ചു നൽകി. പക്ഷെ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. കോട്ടിട്ട് കുളിക്കുന്നവൻ എന്ന് അദ്ദേഹത്തെ അന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദി പിന്നീട് മൻമോഹൻസിങ്ങിൻ്റെ അടുത്ത് തന്നെ ഉപദേശം സ്വീകരിക്കാൻ പോയി എന്നത് കാവ്യ നീതി. മൻമോഹൻ അന്ന് പ്രവചിച്ചത് ഇപ്പോൾ സംഭവിക്കുന്നു. രാജ്യത്തെ സർവ മേഖലകളും തകർന്നു, സാമ്പത്തീക വളർച്ച പിന്നോട്ട് പോയി. ജി എസ് ടി നടപ്പാക്കിയപ്പോൾ സംഭവിക്കാൻ പോകുന്ന തൊഴിലില്ലായ്മയുടെ വിശദ വിവരങ്ങളും മൻമോഹൻ സിങ് പ്രവചിച്ചിരുന്നു. ചെറുകിട വ്യാവസായിക സംരംഭങ്ങളുടെ തകർച്ചയും അദ്ദേഹം മുന്നിൽ കണ്ടു. അന്നും മൻമോഹനെ പുച്ഛിച്ച് തള്ളി ഇവിടുത്തെ ഭരണകൂടം. നാല് കോടി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും എന്ന് പറഞ്ഞു. സംഭവിച്ചതോ രണ്ട് കോടി ആളുകളുടെ ജോലി പോയി. ഇന്ന് ഈ രാജ്യം ശരിക്കും അനുഭവിക്കുന്നതും മൻമോഹൻ സിംഗിനെ പോലെയുള്ള ഒരു സാമ്പത്തീക വിദഗ്ധൻ്റെ കുറവ് തന്നെയാണ്. ആ കുറവ് ഒരു കുറവ് തന്നെയാണ്… നികത്താൻ കഴിയാത്ത കുറവ്….

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??