Posts

Showing posts from November, 2022

അപ്പോ. പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. credit abhishad guruyayoor ❤️❤️❤️

Image
അപ്പോ.  പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. മാന്യമായ കളി, അതിനാണ് നമ്മൾ വന്നത്. നമുക്ക് ജർമനിക്കാരെ പോലെ അഹങ്കാരമോ, അർജൻറീനക്കാരെ പോലെ അമിതാവേശമോ ഇല്ല. ഫൈനലിനു മുൻപുള്ള പ്രാക്ടീസ് മാച്ചുകൾ മാത്രമാണ് ഇതെങ്കിലും നമ്മളത് പുറത്ത് പറയാറില്ല. നമ്മക്ക് സെവനപ്പ് അടിച്ചവരും, അതിന് കൈയടിച്ചവരും ഒരുമിച്ച് ജർജൻ്റീന എന്ന പുതിയ സങ്കരയിനം ഫാൻസും ഇന്ന് കളി കാണാനുണ്ടാകും.  ഇന്ന് ജയിച്ചതിനു ശേഷം അവരെ കൂടുതൽ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യരുത്. സൗദി ഷേക്ക് കുടിക്കരുത്. ടൊയോട്ട കാറിൽ സഞ്ചരിക്കരുത്. മെയ്ഡ് ഇൻ ജപ്പാൻ ടോർച് ഉപയോഗിക്കരുത്.. സൗദീന്ന് അളിയൻ വിളിച്ച കഥ പറയരുത്.. നമ്മൾ ജയിച്ചതിനു ശേഷം അവരുടെ കട്ടൗട്ടുകൾ കീറുകയോ നശിപ്പിക്കുകയോ ഒന്നും ചെയ്യരുത്. ആദ്യ റൗണ്ട് കഴിഞ്ഞാൽ അവര് തന്നെ മാറ്റിക്കോളും. അപ്പ പറഞ്ഞ പോലെ. സൗദിയെയും, ജപ്പാനെയും നമ്മൾ പിന്തുണ കൊടുത്ത് ജയിപ്പിച്ചു .. നമ്മൾ അട്ടിമറിക്കൊപ്പമാണ്.. പക്ഷെ മറ്റാരെങ്കിലും നമ്മളെ അട്ടിമറിക്കാൻ സമ്മതിക്കരുത്. ഇനിയെങ്ങാനും വല്ല സെൽഫ് ഗോളടിച്ച് നമ്മൾ പൊട്ടിയാൽ.. മൊബൈലും നെറ്റും ഓഫ്‌ ചെയ്ത് മൂടിപ്പുതച്ച് ഉറങ്ങും.. അത്ര തന്നെ. കരഞ

.......എപ്പോൾവേണമെങ്കിലും

.......എപ്പോൾവേണമെങ്കിലും എടുത്തുകളയും എന്നറിഞ്ഞിട്ടും വേപ്പില എന്താണ് ചെയുന്നത്... അതിന്റെ മണവും രുചിയും സത്തും അത് നമുക്ക് തരുന്നു...... ...,..,. അതിൽ ഒരു ഗുണപാഠം ഉണ്ട്‌ ആരും അറിയാത്ത ആരും ശ്രദ്ധിക്കാത്ത ഒന്ന്...,       കടന്നു വന്നവഴികളെയും പോറ്റിവളർത്തിയ മനസ്സുകളെയും സഹായിച്ച കരങ്ങളെയും മറക്കരുത് എന്ന്..... പരാജയത്തിന്റെ പാഠങ്ങളെയും,  ഹൃദയത്തിന്റെ ഭാരങ്ങളെയും, കയറി പോകാൻ ഏണിയും വെച്ചുതന്ന കരങ്ങളെയും, മനസ്സിന്റെ മുറിവിൽ ആശ്വാസം പുരട്ടി തന്ന സന്മനസ്സുകളെയും ജീവിതത്തിൽ ഒരിക്കലും മറക്കരുത്.....കാരണം അത് ഒരു നദിപോലെ ആണ് അതിൽ ഇത്രഭാഗം പ്രണയം,ഇത്രഭാഗം സ്നേഹം, ഇത്രഭാഗം വാത്സല്യം എന്നൊന്നും പറയാൻ കഴിയില്ല.......         അതാണ് സൗഹ്രത്തിന് ഇത്രയും ഭംഗി... നല്ല സൗഹൃദങ്ങൾ എന്നു നിങ്ങൾക്ക് ഒരു വഴികാട്ടി ആയിരിക്കും....നമ്മുടെ ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ്... എന്നാൽ അവസാനം അത് നിശബ്ദതയിലാണ്.. എന്നാൽ പ്രണയം ഭയത്തോടെ തുടങ്ങുന്നു...അത് കണ്ണീരിൽ അവസാനിക്കുന്നു... പക്ഷേ "സൗഹൃദം"എവിടെ വെച്ചും, എപ്പോഴും തുടങ്ങാം... അതിന് അന്തമില്ല, അവസാനമില്ല,...സ്നേഹിക്കുക സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്