Posts

Showing posts from June, 2021

‘മുപ്പതു ലക്ഷം ഒറ്റ ദിവസം കൊണ്ട് എൺപതു ലക്ഷമായി, മൂന്നു ദിവസം കൊണ്ട് ഒരു കോടി കടന്നു’

Image
അജ്ഞാതനും അദൃശ്യനായ സാകോഷി നാകോമോട്ടോ 2009 ൽ ബിറ്റ്‌കോയിൻ എന്ന ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുമ്പോൾ കോട്ടയം പള്ളിക്കൂടം സ്കൂളിൽ ജോസ് പത്താം  ക്ലാസ്സിൽ പഠിക്കുകയാണ്. അടുത്ത രണ്ടു കൊല്ലം കൊണ്ട് നാകമോട്ടോ ലോകപ്രശസ്തനായി. ബിറ്റ്‌കോയിൻ ലോകത്തിന്റെ പുതിയ കറൻസി ആയി അറിയപ്പെട്ടു തുടങ്ങി. നാകോമോട്ടോയെ കണ്ടെത്താൻ ലോകത്തിലെ എല്ലാ ഏജൻസികളും  ശ്രമിച്ചു പരാജയപ്പെട്ടു. ഇതൊന്നും അറിയാതെ ജോസ് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. ജീവിതത്തിൽ വിജയിക്കാൻ എഞ്ചിനീറും ഡോക്ടറും തന്നെ ആവേണ്ട കാര്യമില്ലെന്നു സ്കൂളിൽ പഠിപ്പിച്ചത് കൊണ്ട് കോളജിൽ ജോസ് ഇഷ്ട വിഷയമായ എക്കണോമിക്സ്ന് തന്നെ ചേർന്നു. അപ്പോഴേക്കും നാകമോട്ടോയുടെ ബിറ്റ്‌കോയിന്റെ വില ഏതാണ്ട് 15 ഡോളറായിരുന്നു. സുമാർ 700 ഇന്ത്യൻ റുപ്പീ . മൂന്നാം വർഷ എക്കണോമിക്സ് പഠനത്തിനിടയിലാണ് ജോസ് ബിറ്റ്‌കോയിനെ കുറിച്ചും ക്രിപ്റ്റോ കറൻസിയെ കുറിച്ചും ആദ്യമായി കേൾക്കുന്നത്. ക്രിപ്റ്റോ എന്നാൽ ഏതോ കള്ളക്കടത്തു പണം ആണെന്നാണ് ജോസ് ആദ്യം കരുതിയത്. അന്നത്തെ ബിറ്റ്‌കോയിന്റെ വില ഏതാണ്ട് എഴുപതിനായിരം ഇന്ത്യൻ റുപ്പി. ലോകത്തെമ്പാടുമുള്ള മിടുക്കന്മാർ അപ്പോഴേക്കും നാകോമോട്ടോയുടെ