അപ്പോ. പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. credit abhishad guruyayoor ❤️❤️❤️

അപ്പോ. പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. മാന്യമായ കളി, അതിനാണ് നമ്മൾ വന്നത്. നമുക്ക് ജർമനിക്കാരെ പോലെ അഹങ്കാരമോ, അർജൻറീനക്കാരെ പോലെ അമിതാവേശമോ ഇല്ല. ഫൈനലിനു മുൻപുള്ള പ്രാക്ടീസ് മാച്ചുകൾ മാത്രമാണ് ഇതെങ്കിലും നമ്മളത് പുറത്ത് പറയാറില്ല. നമ്മക്ക് സെവനപ്പ് അടിച്ചവരും, അതിന് കൈയടിച്ചവരും ഒരുമിച്ച് ജർജൻ്റീന എന്ന പുതിയ സങ്കരയിനം ഫാൻസും ഇന്ന് കളി കാണാനുണ്ടാകും. ഇന്ന് ജയിച്ചതിനു ശേഷം അവരെ കൂടുതൽ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യരുത്. സൗദി ഷേക്ക് കുടിക്കരുത്. ടൊയോട്ട കാറിൽ സഞ്ചരിക്കരുത്. മെയ്ഡ് ഇൻ ജപ്പാൻ ടോർച് ഉപയോഗിക്കരുത്.. സൗദീന്ന് അളിയൻ വിളിച്ച കഥ പറയരുത്.. നമ്മൾ ജയിച്ചതിനു ശേഷം അവരുടെ കട്ടൗട്ടുകൾ കീറുകയോ നശിപ്പിക്കുകയോ ഒന്നും ചെയ്യരുത്. ആദ്യ റൗണ്ട് കഴിഞ്ഞാൽ അവര് തന്നെ മാറ്റിക്കോളും. അപ്പ പറഞ്ഞ പോലെ. സൗദിയെയും, ജപ്പാനെയും നമ്മൾ പിന്തുണ കൊടുത്ത് ജയിപ്പിച്ചു .. നമ്മൾ അട്ടിമറിക്കൊപ്പമാണ്.. പക്ഷെ മറ്റാരെങ്കിലും നമ്മളെ അട്ടിമറിക്കാൻ സമ്മതിക്കരുത്. ഇനിയെങ്ങാനും വല്ല സെൽഫ് ഗോളടിച്ച് നമ്മൾ പൊട്ടിയാൽ.. മൊബൈലും നെറ്റും ഓഫ് ചെയ്ത് മൂടിപ്പുതച്ച് ഉറങ്ങും.. അത്ര ത...