പുത്തൻ ലാൻഡ്ക്രൂസർ മറിച്ചുവിൽക്കരുതെന്ന് ഉടമകളോട് ടൊയോട്ട, ഇതാണ് കാരണം
അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്പോർട്സ് ഹീറോകൾ മുതൽ ബിസിനസ് ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്ക്രൂസർ എന്ന പേരിന് ആരാധകർ ഏറെയാണ്. കൊളംബിയൻ അധോലോക രാജാവ് പാബ്ലോ എസ്കോബാറിെൻറ ഗ്യാരേജിൽ ഏറ്റവുംകൂടുതൽ ഉണ്ടായിരുന്നത് ലാൻക്രൂസറുകളായിരുന്നു. സഹാറയുടെ ഒാരങ്ങളിൽ കിടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും മഞ്ഞുമൂടിയ അലാസ്കയിലും ഒരുപോലെ ജനപ്രിയമായ വാഹനമാണിത്. അടുത്തിടെയാണ് പുതിയ ലാൻഡ്ക്രൂസർ ടൊയോട്ട വിപണിയിലെത്തിച്ചത്. പുറത്തുവരുന്ന വാർത്തകളനുസരിച്ച് ജപ്പാനിൽ ലാൻഡ്ക്രൂസർ വാങ്ങുന്നവർക്ക് പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. ഒരു വർഷത്തേക്ക് വാഹനം മറിച്ചുവിൽക്കരുതെന്നാണ് വാങ്ങാൻ വരുന്നവരോട് കമ്പനി പറയുന്നത്. നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ് ലാൻഡ്ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്. ജപ്പാനിൽ നിന്ന് കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്നത് പതിവാണ്. ഇത് തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ് ടൊയോട്ട പുതിയ നിബന്ധനവ...