ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ

ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ 'സുഡാനി ഫ്രം നൈജീരിയ' കണ്ടു. മലപ്പുറത്തെ നന്മ വരിഞ്ഞൊഴുകുന്ന ഉമ്മമാരെയും ഫുട്ബോൾ ഭ്രാന്തന്മാരായ ചെക്കന്മാരെയും പള്ളനെറച്ച് കണ്ടു. ഇത്രമേൽ പൊതുമണ്ഡലത്തിന് സ്വീകാര്യമായ മലയാള സിനിമ സമീപകാലത്തുണ്ടായിട്ടില്ല. അരികുവത്കരിക്കപ്പെടുകയും വാർപ്പുമാതൃകകളിൽ കുടുക്കപ്പെടുകയും ചെയ്തിരുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ മറ്റൊരു വശം കാണിക്കാൻ ശ്രമം നടത്തിയ ഈ സിനിമ എന്തുകൊണ്ടായിരിക്കും ഇത്രയധികം സ്വീകാര്യമായിരിക്കുക? നിരൂപണശിങ്കങ്ങളുടെ ഖണ്ഡകാവ്യങ്ങൾ കൊണ്ട് കൊന്നു കൊലവിളിക്കപ്പെട്ട എത്രയോ സമീപകാല സിനിമകളിൽ നിന്ന് എന്തു വ്യത്യാസമാണ് സുഡാനിക്കുള്ളത്? മുന്നോട്ടുവെക്കുന്ന പ്രമേയം തന്നെയാണ് സുഡാനിയെ വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മലപ്പുറം മാതൃക ആഘോഷമാക്കിയ ഈ സിനിമ മികച്ച കലാസൃഷ്ടി ആണെന്നതിൽ തർക്കമില്ല. പക്ഷേ, ഒരു സിനിമയെ വിലയിരുത്തുമ്പോൾ ആ സിനിമയുടെ അണിയറ പ്രവർത്തകരുടെ രാഷ്ട്രീയവും അവർ മുന്നോട്ടുവെക്കുന്ന മതവും അവരുടെ ആശയ പ്രപഞ്ചവും നിരൂപണത്തിന്റെ ഭാഗമാക്കേ...