പ്രിയപ്പെട്ട ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.
കാക്ക കൊത്തിയും, ഈച്ച ആർത്തും,... ആർക്കും വേണ്ടാതെ പഴുത്ത് തൂങ്ങി കിടന്നിരുന്ന നിനക്ക് ഒരു നല്ല കാലം വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിന്റെ ഈ അപ്പച്ചനാണ്. ചക്ക മോളേ.... നിന്നെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതു അറിഞ്ഞതു മുതൽ നിന്റെ അമ്മ ഉറങ്ങിയിട്ടില്ല... മോളേ നീ ഒത്തിരി സൂക്ഷിക്കണം ചുറ്റും ശത്രുക്കളാണ്... ചക്ക ചാപ്സ് ,... ചക്ക ചില്ലി .....കൂഞ്ഞില് കുറു മ എന്നൊക്കെ പറഞ്ഞ് പൊക്കിക്കോണ്ട് നടക്കാൻ ഒത്തിരി പേരു വരും , ഇതൊന്നും കണ്ട് എന്റെ മോൾ അഹങ്കരിക്കരുത് . കല്പവൃക്ഷമായിരുന്ന തെങ്ങിനും, തേങ്ങയ്ക്കും സംഭവിച്ചത് ഓർത്താൽ നിനക്ക് നല്ലത്. റബർ അണ്ണനും ... കശുവണ്ടി മാമനും വന്ന ഗതി എന്റെ മോൾക്ക് വരരുത്, എല്ലാം നശിപ്പിച്ചിട്ട് താങ്ങു വില വേണമെന്ന് പറഞ്ഞ് മാത്രം വന്നേക്കരുത് , മാമനേയും, അണ്ണനേയും ഒക്കെ താങ്ങി ... താങ്ങി കേരളക്കാര് ഇപ്പത്തന്നെ കടത്തില്ലാ.... കണ്ടറിഞ്ഞ് ജീവിച്ചാൽ നിനക്ക് കൊള്ളാം
എന്ന് സ്വന്തം അപ്പച്ചൻ " ചക്ക കുരു"
Sunday, March 25, 2018
പ്രിയപ്പെട്ട ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.
Subscribe to:
Post Comments (Atom)
-
പഴുതാര (കലക്കുന്നൻ) വിഷം.. ഇപ്പോഴുള്ള നമ്മുടെ നാട്ടിലെ ഈ കാലാവസ്ഥയിൽ സാധാരണ ഒട്ടുമിക്കവാറും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് പഴുതാര ...
-
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഷെയിൻ നിഗം വിവാദത്തിന്റെ പുറകെ ആണ്. നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമായി ഇനി സഹകരിക്കില്ല എന്ന തീരുമാ...
-
n ........ചില വ്യക്തികൾ നമ്മുടെ ഒക്കെ കൂടെ കൂടിയിട്ട് അധികം നാൾ ഒന്നും ആയില്ലെങ്കിലും എന്നാൽ ആരൊക്ക ആണ് എന്ന് തോന്നുന്നചില അനർഘനി...
No comments:
Post a Comment