ഇന്ന് അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ് പ്രഖ്യാപിക്കുന്നു.
ഇന്ന് അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ് പ്രഖ്യാപിക്കുന്നു.
ഇനി ഒരു കഥ സൊല്ലട്ടുമാ...
ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണൻ എന്ന പാലക്കാട്ടുകാരൻ പറഞ്ഞ കഥ. 2005 ജുലൈ 17 രാത്രി. ജുലൈ 18 നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ഇന്ത്യൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷും ചേർന്ന് വൈറ്റ് ഹൗസിനു മുന്നിൽ വച്ച് പ്രഖ്യാപിക്കാൻ പോകുന്നതിന്റെ തലേന്ന് രാത്രി.
പെട്ടെന്ന് മൻ മോഹൻ സിംഗ് ഇന്ത്യൻ സംഘത്തെ വിളിച്ച് പറയുന്നു. നാളെ ഈ കരാർ നടത്തണ്ട എന്ന്. നമുക്കിത് വേണ്ട എന്ന്. എല്ലാവരും ഞെട്ടിപ്പോയി. പ്രഖ്യാപനത്തിനു മണിക്കൂറുകൾക്ക് മുമ്പ് അമേരിക്കയിൽ വച്ച് ഇന്ത്യ പിന്മാറുകയോ? ഒരു കാരണവുമില്ലാതെ മൻ മോഹൻ സിംഗിനെ പോലെ ഒരു പ്രധാനമന്ത്രി ഇത് പറയില്ലല്ലോ എന്ന് മാത്രം എല്ലാവരും മനസ്സിലാക്കി. 6 മുതൽ 8 വരെ ആണവ റിയാക്ടറുകൾ ഇന്ത്യക്ക് നൽകാം എന്ന നിലയിൽ നിന്ന് പരമാവധി 2 എന്ന നിലയിലേക്ക് അമേരിക്ക മാറുന്നു. ഇന്ത്യയെ കടുത്ത സമ്മർദ്ധത്തിലേക്ക് തള്ളി വിടുന്നു. തങ്ങൾക്ക് മുന്നിൽ ഇന്ത്യ പോലുള്ള രാജ്യം അവസാന നിമിഷം കീഴടങ്ങി നിൽക്കും എന്ന അമേരിക്കൻ മാടമ്പി വിശ്വാസം. എന്നാൽ മൻ മോഹൻ സിംഗ് 'പോയി പണി നോക്ക്' എന്ന് ആ രാത്രിയിൽ വൈറ്റ് ഹൗസിനെ അറിയിക്കുന്നു. ബുഷ് നട്ടപ്പാതിരയ്ക്ക് വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിനെ സിംഗ് താമസിച്ച ഹോട്ടൽ മുറിയിലെ സ്യൂട്ടിലേക്ക് അയക്കുന്നു. സിംഗ് കാണാൻ സമ്മതിച്ചില്ല. റൈസ് നേരെ വിദേശകാര്യ മന്ത്രി നട്‌വർ സിംഗിനെ കാണുന്നു. ഇന്ത്യക്ക് അനുകൂലമായി നിൽക്കാം എന്ന് ബുഷ് സമ്മതിച്ചതായി അറിയിക്കുന്നു. രാത്രി 12.05 നു മൻ മോഹൻ സിംഗ് രാവിലെ കരാർ പ്രഖ്യാപിക്കാം എന്ന് സമ്മതിക്കുന്നു. അന്ന് രാത്രി അമേരിക്ക മനസ്സിലാക്കി. ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി, പോയി പണി നോക്ക് എന്ന് പറയാനുള്ള ആർജ്ജവം കണ്ട് ബുഷ് പോലും ഒന്ന് വിറച്ചു.
1971 ൽ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് നിൿസണിനോട് ഇന്ദിരാ ഗാന്ധി പോയി പണി നോക്ക് എന്ന് പറഞ്ഞതിന്റെ തുടർച്ച. കോൺഗ്രസുകാർക്ക് എന്നും വെള്ളക്കാരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് തന്നെ. കാലു നക്കാൻ കിട്ടില്ല എന്ന്.
ctedit photo sideeq
Comments
Post a Comment