മദ്രസാദ്ധ്യാപകർക്ക് ആശ്വാസ ധന സഹായം- വ്യാജ പ്രചരണം തിരിച്ചറിയണം



മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ നിന്ന് ലോക്ഡൌൺ കാലത്തെ വരുമാനമില്ലായ്മ കണക്കിലെടുത്ത് ക്ഷേമനിധിയിൽ അംഗങ്ങളായ 25000 ത്തോളം മദ്രസാദ്ധ്യാപകർക്ക് 2000 രൂപ വീതം ബോർഡിൻറെ കോർപ്പസ് ഫണ്ടിൽ നിന്ന് നൽകാൻ മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോർഡിന് സർക്കാർ അനുമതി നൽകിയത് സംഘ്പരിവാർ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നു. വാട്സപ്പ് സംഘ് യൂണിവേഴ്സിറ്റികൾ സർക്കാർ പണം ചിലർക്ക് വാരിക്കൊടുക്കുന്നു എന്ന വ്യാജ വംശീയ പ്രചരണത്തിന് ഇതുപയോഗിക്കുന്നു.

യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഈ ആ വശ്യത്തിനായി സർക്കാർ അധികം അനുവദിച്ചിട്ടില്ല. ക്ഷേമനിധികളെന്നാൽ ഓരോ തൊഴിൽ വിഭാഗത്തിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ വ്യവസ്ഥ പ്രകാരം തൊഴിൽ വകുപ്പിൻറെ കീഴിൽ ഉദ്യോഗസ്ഥ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും അടങ്ങി രൂപീകരിച്ച ബോർഡുകളാണ്. ഒരു തൊഴിൽ വിഭാഗമെന്ന നിലയിൽ മദ്രസാദ്ധ്യാപകർക്കായി രൂപീകരിച്ചതാണ് മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോർഡ്.

ഇതിൻറെ കോർപ്പസ് ഫണ്ട് എന്നത് ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാദ്ധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്ന് അടക്കുന്ന അംശാദായവും അതിനാനുപാതികമായി അവരുടെ തൊഴിലുടമകളായ മദ്രസാ മാനേജ്മെൻറുകൾ അടക്കുന്ന തുകയും അടങ്ങുന്നതാണ്. എല്ലാ തരം തൊഴിലാളി ക്ഷേമനിധികളും ഇങ്ങനെയാണ്. സർക്കാരും നിശ്ചിത വിഹിതം നൽകും. ഇതിൽ നിന്നാണ് 65 വയസ്സു കഴിഞ്ഞ മദ്രസാദ്ധ്യാപകരുടെ പെൻഷൻ അടക്കമുള്ള അവരുടെ ക്ഷേമ പ്രവർത്തനത്തിന് പണം വിനിയോഗിക്കുന്നത്.

ഈ ഫണ്ടിൽ നിന്ന് ഈ ലോക്ഡൌൺ കാലത്ത് ആശ്വാസ ധനം എന്ന നിലയിലാണ് 2000 രൂപ ക്ഷേമനിധിയിൽ പണം അടക്കുന്ന മദ്രസാദ്ധ്യാപകർക്ക് നൽകാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചത്. ആതീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതാണ്. (എല്ലാ മദ്രസാദ്ധ്യാപകർക്കുമല്ല, ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മാത്രമാണ്)

ഇത്തരത്തിൽ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് മാത്രമല്ല മറ്റ് തൊഴിലാളി ക്ഷേമ നിധി ബോർഡുകളും അതിലംഗങ്ങളായ തൊഴിലാളികൾക്ക് പലവിധത്തിലുള്ള ആശ്വാസ ധന സഹായം ഈ ലോക്ഡൌൺ കാലത്ത് നൽകുന്നുണ്ട്. അതിൽ ചിലത് താഴെ

അബ്കാരി തൊഴിലാളി – ധനസഹായം 5000രൂപ – വായ്പ 10000
മോട്ടോർ തൊഴിലാളി ക്ഷേമനിധി – 3500
ടാക്സി തൊഴിലാളി- 2500
ഓട്ടോ റിക്ഷ – ട്രാക്ടർ - 2000
ഓട്ടോ മൊബൈൽ വർക്കർ - 1000
കള്ള് വ്യവസായ തൊഴിലാളി – വായ്പ 10000, 
ചുമട്ട് തൊഴിലാളി – വേതനം അഡ്വാൻസായി- 
ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ് – 1000., കൊറോണ ബാധിതരായ അംഗങ്ങൾക്ക് 10000, നിരീക്ഷണത്തിൽ കഴിഞ്ഞ അംഗങ്ങൾക്ക് - 5000
നിർമാണ തൊഴിലാളി ക്ഷേമനിധി 200 കോടി പാക്കേജ്- 1000 രൂപ സഹായം നൽകും
കർഷക തൊഴിലാലി ക്ഷേമ നിധി – കൊറോണ ബാധിതർക്ക് 7500 രൂപ അടിയന്തിര സഹായം
കൈത്തറി തൊഴിലാളി എല്ലാ അംഗങ്ങൾക്കും 500 രൂപ
(വിവരങ്ങൾക്ക് ആധാരം മുഖ്യമന്ത്രിയുടെ 03-04-2020 ലെ വാർത്താ സമ്മേളനം)

ഇതിനെയൊക്കെ വർഗീയ വത്കരിച്ച് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയുക

Comments

Popular posts from this blog

പഴുതാര (കലക്കുന്നൻ) വിഷം..

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

........ചില വ്യക്തികൾ നമ്മുടെ ഒക്കെ കൂടെ കൂടിയിട്ട് അധികം നാൾ ഒന്നും