അംബാനി വിമാനമയച്ചിട്ടു കാര്യമില്ല. മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ  അഷ്‌റഫ് താമരശ്ശേരി തന്നെ വേണം

അംബാനി വിമാനമയച്ചിട്ടു കാര്യമില്ല.
മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ 
അഷ്‌റഫ് താമരശ്ശേരി തന്നെ വേണം.
===========

ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പോലീസ് നടപടികൾ കഴിഞ്ഞു വിട്ടുകിട്ടാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, അംബാനിയുടെ വിമാനം ചാർട്ടർ ചെയ്തു വന്നു- പക്ഷെ മൃതദേഹം കിട്ടിയത് ഇന്ന് മാത്രം. അതേറ്റു വാങ്ങിയതോ മലയാളികളുടെ സ്വന്തം അഷ്‌റഫ് താമരശ്ശേരിയും.

എംബാമിങ് സെന്ററിൽ നിന്ന് അഷ്‌റഫ് താമരശേരിയുടെ കൈകളിലേക്കാണ് ദുബായ് പോലീസ് മൃതദേഹം കൈമാറിയത്. . അതെ, ലോകത്തെ മുഴുവൻ തന്റെ അഭിനയപ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു, ഒടുക്കം എല്ലാവരെയും കണ്ണീരിലാഴ്ത്തി ഞൊടിയിട കൊണ്ട് മണ്മറഞ്ഞ ശ്രീദേവിയുടെ  എംബാമിങ് സർട്ടിഫിക്കറ്റിൽ  എക്കാലവും ഇങ്ങനെ കാണാം - ഹാൻഡഡ്‌ ഓവർ ടു അഷ്‌റഫ്, അജ്‌മാൻ.

എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒന്നും വേണ്ടാത്ത നൂറുകണക്കിന് സാധാരണ മനുഷ്യർക്ക് മരണശേഷവും തുണയായി അഷ്‌റഫ് താമരശ്ശേരിക്ക് ഇതും അതുപോലൊന്നു മാത്രം. മരിച്ചു കഴിഞ്ഞവരെ പോലും തരാം തിരിക്കുന്ന, തൂക്കി വിലയിടുന്ന സമ്പ്രദായത്തിൽ അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. പ്രതിഫലം ആഗ്രഹിക്കാത്ത  കർത്തവ്യമാണ്.

അദ്ദേഹത്തിനായി പ്രാർത്ഥിക്കാം.

Comments

Popular posts from this blog

പഴുതാര (കലക്കുന്നൻ) വിഷം..

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

........ചില വ്യക്തികൾ നമ്മുടെ ഒക്കെ കൂടെ കൂടിയിട്ട് അധികം നാൾ ഒന്നും